സി.പി.എം-ലീഗ് സംഘര്‍ഷം സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗതീരുമാനം
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ ചേനോളി, രാമല്ലൂര്‍ ഭാഗങ്ങളില്‍ നടന്ന സി.പി.എം-ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് സമാധാനാന്തരീക്ഷം തകര്‍ന്ന സാഹചര്യത്തില്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും നാശനഷ്ടങ്ങളുടെ കണക്ക് തയാറാക്കി സമര്‍പ്പിക്കാനും പഞ്ചായത്ത് ഓഫിസ് ഹാളില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
സമാധാന കമ്മിറ്റിക്ക് രൂപം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. റവന്യു ഉദ്യോഗസ്ഥര്‍ ആക്രമത്തില്‍ നാശനഷ്ടം സംഭവിച്ച ഭാഗങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന് ചെയര്‍മാനും വില്ലേജ് ഓഫിസര്‍ കണ്‍വീനറുമായി സമാധാന കമ്മിറ്റിക്ക് രൂപം നല്കി. വിവിധ കക്ഷി പ്രതിനിധികള്‍ അംഗങ്ങളാണ്.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. കലക്ടറുടെ ചുമതലയുള്ള എ.ഡി.എം സി. ജിനില്‍കുമാര്‍, കൊയിലാണ്ടി തഹസില്‍ദാര്‍ റംല, പേരാമ്പ്ര സി.ഐ സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി കൃഷ്ണാനന്ദന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന് മരുതേരി, ജിതേഷ് മുതുകാട്, പി.എം പ്രകാശന്, എന്‍.പി ബാബു, എ.കെ ബാലന്, എ.കെ പത്മനാഭന് മാസ്റ്റര്‍, അഡ്വ. കെ.കെ രാജന്, എം.കെ ചെക്കോട്ടി, സി.കെ അജീഷ്, സി. ബാലന്, എസ്.കെ അസ്സയിനാര്‍, സി.പി.എ അസീസ്, ആര്.കെ മുനീര്‍, കലൂര്‍ മുഹമ്മദലി, എം.കെ.സി കുട്വാലി, വി.പി റിയാസ് സലാം, എന്‍. ഹരിദാസ്, കെ.ഇ സേതുമാധവന്, ശശി അമ്പാളി, വല്സന് എക്കോടന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."