HOME
DETAILS
MAL
വ്യാപാരിയെയും മകനെയും ആക്രമിച്ച് അരലക്ഷം രൂപ കവര്‍ന്നു
backup
July 12 2016 | 17:07 PM
കോഴിക്കോട്: നഗരത്തില്‍ വ്യാപാരിയെയും മകനെയും അക്രമിച്ച് അരലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കോവൂര്‍ ഗ്രാന്‍ഡ് ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഷൗക്കത്തലി, മകന് റോഷന് എന്നിവരാണ് കവര്‍ച്ചക്കിരയായത്. ഇരുവരും കടയടച്ച് കാറിലേക്കു കയറുന്നതിനിടെയാണ് മുഖംമൂടി ധരിച്ച രണ്ടുപേര്‍ ആക്രമിച്ച് ബാഗുമായി കടന്നു കളഞ്ഞത്.
പതിഞ്ഞിരുന്ന സംഘം ചാടിവീണ് കത്തിവീശി ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. അക്രമത്തില്‍ ഷൗക്കത്തലിയുടെ കൈയ്ക്ക് മുറിവേറ്റു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്രമികളിലൊരാളുടെ മുഖം പിടിവലിയ്ക്കിടയില്‍ റോഷന് കണ്ട സാഹചര്യത്തില്‍ പൊലിസ് ഇയാളുടെ രേഖാചിത്രം തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."