HOME
DETAILS
MAL
'അമ്മ'യിലുള്ള ജനപ്രതിനിധികള്‍ സി.പി.എം അംഗങ്ങളല്ലെന്ന് കോടിയേരി; വിശദീകരണം തേടില്ല
backup
June 30 2018 | 06:06 AM
തൃശൂര്‍: നടന് ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സംഘടയിലെ അംഗങ്ങളായ ജനപ്രതിനിധികളോട് വിശദീകരണം തേടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
അമ്മയിലെ ഭാരവാഹികളും ഇടത് ജനപ്രതിനിധികളുമായ മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ സി.പി.എം അംഗങ്ങളല്ലാത്തതുകൊണ്ടാണ് വിശദീകരണം തേടാത്തതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വളച്ചൊടിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.
'അമ്മ'യുടെ നിലപാട് തെറ്റാണ്. അതിനര്‍ത്ഥം അതില്‍ ഉള്‍പ്പെട്ടവരുടെ നിലപാടും തെറ്റാണെന്നാണ്. ഇതിന്റെ പേരില്‍ മോഹന്‍ലാലിനെപ്പോലുള്ള നടന്മാര്ക്കെതിരെ നടത്തുന്ന അക്രമോത്സുകമായ പ്രതിഷേധം തെറ്റാണെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."