HOME
DETAILS

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി

  
backup
June 30 2018 | 06:06 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81


കട്ടപ്പന: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ചീഞ്ഞ് ദുര്‍ഗന്ധം വമിച്ചു. മൂന്ന് ദിവസത്തോളമാണ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചത്. ഫ്രീസര്‍ പ്രവര്‍ത്തനക്ഷമമല്ലാതായതാണ് പ്രശ്‌നമായത്.
നെടുങ്കണ്ടം ടൗണിലെ വ്യാപാരസ്ഥാപനത്തിനു സമീപം ചൊവ്വായഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹമാണ് മോര്‍ച്ചറിയിലെ തകരാറിലായ ഫ്രീസറില്‍ സൂക്ഷിച്ചത്. വയോധികന്റെ ബന്ധുക്കളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു.
മരണം സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധുക്കളോ സുഹൃത്തുകളോ എത്താതിരുന്നതോടെ പോസ്റ്റുമാര്‍ട്ടം നടത്തി മൃതദേഹം പൊതുശ്മശാനത്തില്‍ മറവുചെയ്യുന്നതിന് നടപടികള്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് മോര്‍ച്ചറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചത്.
ആശുപത്രിയിലെത്തിയ രോഗികള്‍ ചികിത്സ ലഭ്യമാകുന്നതിനായി മൂക്കുപൊത്തി നില്‍ക്കേണ്ട അവസ്ഥയായിരുന്നു. സ്ഥലത്ത് നില്‍ക്കാന്‍ സാധിക്കാത്ത വിധം ദുര്‍ഗന്ധം വമിച്ചതോടെ ചികിത്സയ്ക്കായി എത്തിയ പലരും ഡോക്ടറെ കാണാതെ മടങ്ങി. പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൊണ്ടുപോയിട്ടും മണിക്കൂറുകളോളം സ്ഥലത്ത് ദുര്‍ഗന്ധം നിലനിന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  4 minutes ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  an hour ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  2 hours ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  2 hours ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  4 hours ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  4 hours ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 hours ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 hours ago