HOME
DETAILS
MAL
വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
July 12 2016 | 17:07 PM
മേപ്പാടി: ജില്ലയില്‍ വീണ്ടും ആദിവാസി യുവതി വീട്ടില്‍ പ്രസവിച്ചു. അരുണമല കാട്ടുനായ്ക്ക കോളനിയിലെ സുരേഷിന്റെ ഭാര്യ സിന്ദു (36) ആണ് വീട്ടില്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവതിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ്, പട്ടിക വര്‍ഗ വകുപ്പ് അധികൃതര്‍ കോളനികളില്‍ കൃത്യമായി സന്ദര്‍ശനം നടത്താനോ ഗര്‍ഭിണികളായ യുവതികളെ ആശുപത്രികളില്‍ എത്തിക്കാനോ തയ്യാറാവുന്നില്ലന്നാണ് പരാതി.
ആദിവാസികളുടെ വീട്ടിലും ആംബുലന്സിലുമായുള്ള പ്രസവം കൂടിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."