സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ്: 16 പവന്‍ സ്വര്‍ണം കണ്ടെടുത്തു
എരുമേലി: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് നാലര കിലോയോളം സ്വര്‍ണം തട്ടിയെടുത്ത കേസില്‍ 16 പവന്‍ സ്വര്‍ണം കണ്ടെടുത്തതായി പൊലിസ് അറിയിച്ചു. തൊട്ടടുത്തുള്ള പണമിടപാടു സ്ഥാപനത്തില്‍നിന്ന് പത്തു പവനും അറസ്റ്റിലായ ജീവനക്കാരി ജഷ് നയുടെ പക്കല്‍നിന്ന് ആറു പവന്‍ സ്വര്‍ണവുമാണ് കണ്ടെടുത്തതെന്ന് സി.ഐ ടി.ഡി സുനില്‍കുമാര്‍ പറഞ്ഞു.
എരുമേലി ബസ് സ്റ്റാന്‍ഡ് റോഡിലെ മുളമൂട്ടില്‍ ഫിനാന്‍സിയേഴ്‌സ് എന്ന പണമിടപാട് സ്ഥാപനത്തിലെ പണയ ഉരുപ്പടികളായ നാലര കിലോയോളം സ്വര്‍ണമാണ് കവര്‍ന്നത്. സ്ഥാപനത്തിന്റെ പരാതിയെ തുടര്‍ന്നാണ് ഓഫിസ് അസിസ്റ്റന്റായിരുന്ന ജസ്‌നയ്‌ക്കെതിരെ പൊലിസ് കേസെടുത്തത്.
ഇവരുടെ സഹായി വേങ്ങശ്ശേരി അബു താഹിറിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും പുറമേ കവര്‍ന്ന സ്വര്‍ണം ഇതേസ്ഥാപനത്തിലും മറ്റ് പണമിടപാട് സ്ഥാപനങ്ങളിലും പണയംവെയ്ക്കാന്‍ സഹായിച്ച അഞ്ച് യുവാക്കള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
സ്ഥാപനത്തില്‍ പണയംവച്ച സ്വര്‍ണാഭരണങ്ങള്‍ മാറ്റി പകരം അതേ തൂക്കത്തില്‍ നാണയ തുട്ടുകളും സ്റ്റാപ്ലയര്‍ പിന്നുകളും വെച്ചായിരുന്നു തട്ടിപ്പ്. 1.30 കോടി രൂപയുടെ സ്വര്‍ണമാണ് തട്ടിപ്പിലൂടെ കവര്‍ന്നത്. പലിശ മുടങ്ങി ലേലത്തിന്റെ വക്കിലെത്തുന്ന സാധാരണക്കാരായ ആളുകളുടെ സ്വര്‍ണ്ണം ജഷ്‌ന പലിശയടച്ച ശേഷം ഇവരുടെ സ്വര്‍ണം അപഹരിച്ചായിരുന്നു തട്ടിപ്പ്. ഏഴുവര്‍ഷമായി മുളമൂട്ടില്‍ ഫിനാന്‍സിയേഴ്‌സിന്റെ വിവിധ ശാഖകളിലായി ജോലി ചെയ്തുവന്നിരുന്ന ജഷ്‌ന മൂന്നുവര്‍ഷം മുന്‍പാണ് എരുമേലിയിലെ ശാഖയിലെത്തിയത്. ഈ കാലയളവിനുള്ളിലാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."