പ്രതിഷേധക്കാരെ പേടിച്ച് ട്രംപ് പാതാളത്തിലൊളിച്ചു; പ്രസിഡന്റിനെ മാറ്റിയത് ഭൂഗര്‍ഭ ബങ്കറിലേക്ക്
വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലിസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് പ്രതിഷേധം. കഴിഞ്ഞ ദിവസം വൈറ്റഹൗസിന് മുന്നില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചു കൂടിയത്. പ3തിഷേധം ശക്തമായതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി അധികൃതര്‍.
ഒരുമണിക്കൂര്‍ നേരമാണ് ട്രംപ് ബങ്കറില്‍ ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ട്രംപിനെ മാറ്റിയതെന്നാണ് വിവരം. മാത്രമല്ല പ്രതിഷേധം ഭയന്ന് വൈറ്റ് ഹൗസ് താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
അതേസമയം, വൈറ്റ് ഹൗസിന്റെ മതില്‍ക്കെട്ട് ഭേദിച്ച് പ്രതിഷേധക്കാര്‍ അകത്തു കടന്നിരുന്നെങ്കില്‍ സ്വീകരിക്കാന്‍ കാത്തിരുന്നത് അപകടകരമായ ആയുധങ്ങളും വെറിപിടിച്ച നായ്ക്കളും ആയിരുന്നെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. വൈറ്റ് ഹൗസിന് സുരക്ഷ ഒരുക്കിയ സീക്രട്ട് സര്‍വ്വീസിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ മനുഷ്യത്വ രഗിതമായ നിലപാടാണ് ട്രംപും പൊലിസും സ്വീകരിച്ചു വരുന്നത്. ന്യൂയോര്‍ക്കില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പൊലിസ് വാഹനം ഇടിച്ച് കയറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 1400 ലധികം പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."