മഹാന്മാരുടെ പാത പിന്തുടരുക: ജമലുല്ലൈലി തങ്ങള്‍
അരീക്കോട്: മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന പുതിയ കാലത്ത് തിന്മകളെ തടയിടാന്‍ മഹാന്മാരുടെ പാത പിന്തുടരണമെന്നും നന്മയുടെ സന്ദേശം പകര്‍ന്ന് തന്ന് വിടപറഞ്ഞവരെ ഓര്‍ക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. കാവനൂര്‍ മജ്മഅ് സി.എം ഉറൂസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് കെ.ടി തങ്ങള്‍ അധ്യക്ഷനായി. അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി. ഇ.കെ ജലീല്‍ ഖമീസ് മുശൈത്തിന് നല്കി കെ. കുഞ്ഞാന് ഹാജി കാവനൂര്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. മജ്മഅ് ജന. സെക്രട്ടറി കെ.എ റഹ്മാന് ഫൈസി, എന്‍. മുഹമ്മദ് ഫൈസി, ടി.പി ശുക്കൂര്‍ ഹാജി, ഡോ. അലി അസ്ഗര്‍ ബാഖവി, കെ.വി ശൈഖ് മുഹമ്മദ് മുസ്ലിയാര്, ടി.കെ അലി മാസ്റ്റര്‍, നാണി ഹാജി പുത്തലം, ഇ.കെ ബീരാന് കുട്ടി മുസ്ലിയാര്, കെ.പി മുഹമ്മദ് പൂക്കോട്ടുചോല, കെ.വി.എ കരീം, കെ.വി.കെ ഫൈസി കിഴിശ്ശേരി, എ.പി ചെറിയാപ്പു ഹാജി, ടി.കെ.ടി അബ്ദുഹാജി, പി. മുഹമ്മദ് റഹ്മാനി മഞ്ചേരി, ഐ.പി ഉമര്‍ വാഫി, ഉനൈസ് അസ്ഹരി കുഴിമണ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകിട്ട് നാലിന് ഒ.പി കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തി. കെ.എം മൊയ്തീന് കുട്ടി മുസ്ലിയാര് മഖ്ബറ സിയാറത്തിന് സയ്യിദ് കെ.ടി തങ്ങള്‍ നേതൃത്വം നല്കി. കെ.എ റഹ്മാന് ഫൈസി, പനോളി ചെറീത് ഹാജി കിഴിശ്ശേരി, വൈ.പി മാനുട്ടി ഹാജി വടക്കുമുറി, ബീരാന്‍കുട്ടി ഹാജി കിഴിശ്ശേരി, ടി.കെ സൈതാജി പാലനാട്, പി.വി ഉസ്മാന്, റഫീഖ് മുസ്ലിയാര് ആലിന്‍ചുവട്, വി.എ നാസര്‍, ബിച്ചി മുസ്ലിയാര് ചെങ്ങര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."