HOME
DETAILS

തുര്‍ക്കി ജനാധിപത്യത്തിന്റെ അന്ത്യത്തിലേക്കോ?

  
backup
April 16 2017 | 00:04 AM

%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തുര്‍ക്കിയിലെ ജനാധിപത്യം ജീവന്‍രക്ഷായന്ത്രത്തിലാണ്. ഭരണഘടനയുടെ 18 ഭേദഗതികള്‍ ഇന്നു നടത്താനിരിക്കുന്ന ജനഹിതത്തോടെ നടപ്പില്‍ വന്നാല്‍ പ്രധാനമന്ത്രിയുടെ അധികാരത്തില്‍നിന്നു മാറി പ്രസിഡന്‍ഷ്യല്‍ ഭരണരൂപത്തിലേയ്ക്കു രാജ്യം വഴിമാറും. ഭേദഗതിക്കായുള്ള സമ്മതം നിലവിലെ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന് തുടര്‍ഭരണത്തിനുള്ള സമ്മതപ്പത്രവുമാകും.
തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണം നിലവില്‍വരുന്നതോടെ ബജറ്റ് നിയന്ത്രണം, ജഡ്ജിമാരുടെ നിയമനം, മന്ത്രിസഭാരൂപീകരണം എന്നീ അധികാരങ്ങള്‍കൂടി ഉര്‍ദുഗാനു ലഭിക്കും. 2029 വരെ അധികാരത്തില്‍ തുടരാനുള്ള അവസരവും കിട്ടും. ഹിതപരിശോധനയ്ക്കുള്ള ജനങ്ങളുടെ വിസമ്മതം തുര്‍ക്കി ജനാധിപത്യത്തെ അപകടങ്ങളില്‍നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമമാവും.
തുര്‍ക്കിയില്‍ ജനാധിപത്യം ഒരിക്കലും എളുപ്പത്തില്‍ കയറിവന്നിട്ടില്ല. 1923 ല്‍ ജനാധിപത്യം സ്ഥാപിതമായെങ്കിലും വിപുലമായ തെരഞ്ഞെടുപ്പു സംവിധാനം നിലവില്‍വന്നത് 1945ലാണ്. ജനാധിപത്യസംവിധാനം നിലവില്‍വന്നിട്ടും നീതി,നിയമ സംവിധാനം കാര്യക്ഷമമായിരുന്നില്ല. ഇത്തരം സംവിധാനങ്ങള്‍ ഭരണകൂടം പിന്തുടര്‍ന്നില്ല. സൈനിക ഇടപെടലും തുര്‍ക്കിയെ ജനാധിപത്യത്തില്‍നിന്ന് അകറ്റി. തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലേറുന്നവരെ 1960, 1971, 1980,1997 കാലങ്ങളില്‍ സൈനിക ഇടപെടലിലൂടെ അധികാരത്തില്‍നിന്നു പുറത്താക്കി.
സൈന്യത്തിന്റെ ഇടപെടല്‍ ഇല്ലാതാക്കാന്‍ ഉര്‍ദുഗാന്റെ മുന്‍ഗാമികള്‍ പലപ്പോഴും ശ്രമിച്ചിരുന്നു. 2003ല്‍ ഉര്‍ദുഗാന്‍ അധികാരമേറ്റെടുത്തതു മുതല്‍ പൊതുജനത്തിനുമേല്‍ സൈന്യം നടത്തുന്ന ഇടപെടല്‍ കൃത്യമായി നിയന്ത്രിക്കുകയും സൈനിക ജനറല്‍മാരെ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ തന്റെ നിര്‍ദേശത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നവരാക്കുകയും ചെയ്തു. ഇത്തരം അധികാരനിയന്ത്രണത്തിന്റെ ബലത്തിലാണ് യൂറോപ്യന്‍ യൂനിയനുമായി 2005 ല്‍ അംഗത്വചര്‍ച്ച നടത്താനുള്ള ശ്രമമുണ്ടായത്.
അമേരിക്കയിലുള്ളതിനു സമാനമായി പ്രസിഡന്‍ഷ്യല്‍ അധികാരരീതിയിലേയ്ക്കു മാറണമെന്ന നിര്‍ദേശം 2006 ലാണ് ഉര്‍ദുഗാന്‍ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിലുള്ള തീരുമാനം മുസ്‌ലിംമതവിശ്വാസിയായ ഉര്‍ദുഗാനില്‍നിന്നുണ്ടാവുന്നതു തുര്‍ക്കിയില്‍ മതേതരത്വം സംരക്ഷിക്കുന്ന സൈനികര്‍ക്കെതിരേയുള്ള മുന്നോക്കത്തിനുള്ള ശ്രമമാണെന്നും ഇതു സൈന്യത്തിനെതിരാവുമെന്നുമുള്ള വിശ്വാസത്താല്‍ പലരും എതിര്‍ത്തു. ഇതിന്റെപേരില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയെന്നാരോപിച്ചു നൂറുകണക്കിന് ഉദ്യോഗസ്ഥരെ ഉര്‍ദുഗാന്‍ കോടതി കയറ്റി. ഇരുനൂറില്‍പരം പേര്‍ കുറ്റവാളികളെന്നു നീതിപീഠം കണ്ടെത്തി.
കഴിഞ്ഞ ജൂലൈയില്‍ പൊലിസുകാരുടെ നേതൃത്വത്തില്‍ തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊതുജനത്തോടു രാജ്യത്തിന്റെ സംരക്ഷണം ഏറ്റെടുക്കന്‍ ആവശ്യപ്പെട്ടായിരുന്നു ഉര്‍ദുഗാന്‍ അധികാരം സംരക്ഷിച്ചത്. അട്ടിമറിശ്രമത്തെതുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് സൈനികര്‍ പ്രസിഡന്റിന്റെ അധികാരപരിധിയിലായിരുന്നു. പാര്‍ലമെന്റിന്റെ അനുമതിയോടെയാണ് അധികാരം പ്രസിഡന്റിനു ലഭിച്ചത്. പക്ഷേ, ഭരണാധികാരം ഉര്‍ദുഗാന്റെ കീഴിലാകുന്നതു തുര്‍ക്കിക്കു സ്ഥിരതയാര്‍ന്ന സമാധാനാന്തരീക്ഷമല്ല നല്‍കിയത്.
ഈയിടെ ഉയര്‍ന്നുവന്ന തീവ്രവാദവും സാമൂഹികപ്രക്ഷോഭങ്ങളും സ്വസ്ഥഭരണത്തിന്റെ വിലങ്ങുകളാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി പലയിടത്തും സ്‌ഫോടനങ്ങളുണ്ടായി.
തീവ്രവാദഗ്രൂപ്പായ ഐ.എസും പി.കെ.കെ എന്ന പേരില്‍ അറിയപ്പെടുന്ന കുര്‍ദിശും ഇവരുമായി സഹകരിക്കുന്ന പാര്‍ട്ടികളുമാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കാറുള്ളത്. 2015ലുണ്ടായ ആക്രമണാനന്തരമാണ് ഭരണഘടനാഭേദഗതിയിലൂടെ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേയ്ക്കു മാറുകയെന്ന നിര്‍ദേശം ഉര്‍ദുഗാന്‍ മുന്നോട്ടുവയ്ക്കുന്നത്. തീവ്രവാദം ശാശ്വതമായി ഉന്മൂലനം ചെയ്യാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈയില്‍ നടന്ന പൊലിസ് അട്ടിമറിശ്രമത്തിനെതിരേ ഉര്‍ദുഗാന്‍ സ്വീകരിച്ച സമീപനത്തില്‍ നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു. കുര്‍ദിഷ് പീപ്പിള്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവായ സലാറ്റിന്‍ ദിമിറത്തസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികളെയും നിരവധി മാധ്യമപ്രവര്‍ത്തകരെയും ഇതിനെത്തുടര്‍ന്ന് ഉര്‍ദുഗാന്‍ ജയിലിലടച്ചു. അട്ടിമറിക്കു പിന്നിലെ ശക്തിയെന്ന് ഉര്‍ദുഗാന്‍ വിശ്വസിക്കുന്ന ഫത്ഹുല്ല ഗുലന്‍എന്ന സൂഫിപണ്ഡിതനെ സഹായിച്ചുവെന്നാരോപിച്ച് ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഒരു ലക്ഷത്തോളം പേരെ സ്ഥാനങ്ങളില്‍നിന്നു നീക്കി. 45,000 പേരെ ജയിലിലടച്ചു.തുര്‍ക്കിയുടെ സാമ്പത്തികരംഗത്തെ ഉണര്‍വിനായും അന്താരാഷ്ട്ര ഇടപെടലുകള്‍ ശക്തമാക്കാനുമുള്ള ശ്രമങ്ങളും ഉര്‍ദുഖാന്റെ അപക്വമായ സമീപനം മൂലം പരാജയപ്പെട്ടു. തുര്‍ക്കി ഇന്ന് ഇതര രാജ്യങ്ങള്‍ക്കിടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. വാഷിങ്ടണും ബ്രസല്‍സും തുര്‍ക്കിക്കെതിരേയുള്ള ഉപജാപത്തിന്റെ ഇടമാണെന്നാണു ഉര്‍ദുഖാന്‍ കഴിഞ്ഞവര്‍ഷം വിശേഷിപ്പിച്ചത്. തുര്‍ക്കി ഭരണഘടന ഭേദഗതിചെയ്യാനുള്ള പ്രചാരണത്തിന് നെതര്‍ലന്‍ഡ്‌സില്‍ അനുമതി കിട്ടാതായപ്പോള്‍ നാസികളുടെ പ്രവൃത്തിയായിട്ടാണ് ഉര്‍ദുഗാന്‍ വിലയിരുത്തിയത്.
പടിഞ്ഞാറന്‍ ശക്തികളോടുള്ള ഉര്‍ദുഗാന്റെ കര്‍ക്കശനിലപാടുകള്‍ തുര്‍ക്കിയിലെ ഒരു വിഭാഗം ജനത്തിനിടയില്‍ ശക്തമായ വേരോട്ടം നല്‍കുന്നതാണ്. ഇത്തരത്തിലുള്ള ഉറച്ചനിലപാടുകള്‍ ഇസതാംബൂളിന്റെ അന്താരാഷ്ട്രതലത്തിലെ വളര്‍ച്ചയായിട്ടാണ് യാഥാസ്ഥിതികര്‍ കാണുന്നത്. ഈ വിഭാഗമാണു ഉര്‍ദുഗാന്റെ പാര്‍ലമെന്റിലേക്കുള്ള വിജയങ്ങള്‍ക്കും ഭരണഘടനാഭേദഗതിയിലേയ്ക്കുമുള്ള സമ്മതിദായകര്‍.
വോട്ടര്‍മാര്‍ ഭേദഗതിക്കു വിരുദ്ധസമീപനമാണു പുലര്‍ത്തുന്നതെങ്കിലും തീരുമാനങ്ങളില്‍നിന്ന് ഉര്‍ദുഗാന്‍ പിന്തിരിയാന്‍ സാധ്യതയില്ല. തീരുമാനം നടപ്പാക്കാന്‍ ഏതറ്റംവരെയും പോകാന്‍ അദ്ദേഹം തയാറാകും.
ബാലറ്റ് പെട്ടിയില്‍ പരാജയപ്പെട്ടാല്‍ കുര്‍ദുകള്‍ക്കെതിരേയുള്ള നടപടി കൂടുതല്‍ ശക്തമാകും. ഇതിലൂടെ ദേശീയവാദികളുടെ സഹകരണം ഉറപ്പാക്കാനാകും. ഭേദഗതി വിജയിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍വരെ സാധ്യതയുണ്ട്. ഭേദഗതിക്കു ജനം വിസമ്മതിക്കുകയും അധികാരം ഉര്‍ദുഗാന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്കു തന്നെയാവുകയും ചെയ്താല്‍ പുതിയ നിയമനിര്‍മാണത്തിനും അദ്ദേഹം തുനിയും. എന്നാലും ഇന്നു നടക്കുന്ന ജനഹിതത്തില്‍ തുര്‍ക്കിക്കു വിസമ്മതം പ്രകടിപ്പിക്കല്‍ അനിവാര്യമാണ്. കൂടുതല്‍കാലം പ്രസിഡന്റ് പദവിയില്‍ തുടരാനുള്ള ഉര്‍ദുഗാന്റെ ശ്രമങ്ങള്‍ക്കും ഭരണഘടനാഭേദഗതിക്കുമുള്ള പൊതുജനതിരസ്‌കാരശബ്ദമായി ഇതു മാറും.
(ബാര്‍ഡ് കോളജ് ഗ്ലോബലൈസേഷന്‍ ആന്‍ഡ് ഇന്റര്‍നാഷനല്‍
അഫയേഴ്‌സ് പ്രോഗ്രാം
പ്രൊഫസറാണ് ലേഖകന്‍)
മൊഴിമാറ്റം: അര്‍ശാദ് തിരുവള്ളൂര്‍
കടപ്പാട് ന്യൂയോര്‍ക്ക് ടൈംസ്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  7 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  13 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  33 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago