സാമൂഹികവ്യാപനം ഇല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, ഉത്ഭവമറിയാത്ത 30 കേസുകളും സമൂഹവ്യാപനമല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം രൂക്ഷമായി പടര്‍ന്ന മിക്ക ഇടങ്ങളിലും ടെസ്റ്റിങ്ങിലും ട്രീറ്റ്മെന്റിലുമാണ് ഊന്നല്‍ നല്‍കിയത്. അതിനാല്‍ രോഗം പടരുന്നതു തടയാന്‍ സാധിച്ചില്ല. കേരളത്തിനു രോഗവ്യാപനം തടയാന്‍ സാധിച്ചത് ഈ തരത്തിലുള്ള പ്രവര്‍ത്തനം കൊണ്ടാണ്.
കേരളത്തില്‍ നടന്നതെന്തന്നു നമ്മള്‍ കണ്ടതാണ്. ഉത്ഭവം അറിയാത്ത 30 കേസുകളും സമൂഹവ്യാപനം അല്ല. എത്രയൊക്കെ ശ്രമിച്ചാലും ഒരാള്‍ക്ക് അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും ഓര്‍ത്തെടുക്കാന്‍ സാധിച്ചെന്നു വരില്ല. റൂട്ട് മാപ്പ് തയാറാക്കുമ്പോള്‍ ഇതില്‍ തടസ്സമുണ്ടാകും. ഇത് സമൂഹവ്യാപനമായി കണക്കാക്കാനാവില്ല. ഈ സാഹചര്യങ്ങളില്‍, എവിടുന്ന് കിട്ടി എന്നറിയാത്ത, കേസുകളുടെ ഒരു കൂട്ടം കേരളത്തില്‍ ഒരു സ്ഥലത്തും ഉണ്ടായില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.
ഇതു കോവിഡിന്റെ മാത്രം പ്രത്യേകതയാണ്. മറ്റു രോഗങ്ങളില്‍ അങ്ങനെയല്ല. ഒരു കേസ് ഉണ്ടായാല്‍ തന്നെ സമൂഹവ്യാപനം ഉണ്ടായതായി കണക്കാക്കാറുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."