HOME
DETAILS
MAL
സീറോ മലബാര്‍ സഭ ഭൂമി വിവാദം: ഇടപാടുകാരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
backup
June 30 2018 | 08:06 AM
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ നടപടിയുമായി ആദായനികുതിവകുപ്പും. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഇടനിലക്കാരുടെയും ഭൂമി വാങ്ങിയവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കണക്കില്‍ പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെപ്പറ്റിയും അന്വേഷിക്കും. മൂന്ന് ജില്ലകളിലായി 14 കേന്ദ്രങ്ങളിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. ദേവികുളം, കോട്ടപ്പടി തുടങ്ങിയ ഇടങ്ങളില്‍ നടന്ന ഭൂമി കച്ചവടത്തില്‍ ഒമ്പത് കോടിയോളം രൂപ കള്ളപ്പണമായി നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രേഖകള്‍ ക്രോഡീകരിച്ചതിന് ശേഷം സഭാതലത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."