HOME
DETAILS
MAL
അങ്കമാലി സ്വദേശി റിയാദിൽ പനി ബാധിച്ച് മരിച്ചു
backup
June 01 2020 | 23:06 PM
റിയാദ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കമാലി സ്വദേശി റിയാദിൽ നിര്യാതനായി. അങ്കമാലി കറുകുറ്റി തറയിൽ സാബു മാത്യൂ (50)വാണ് മരിച്ചത്. കഴിഞ്ഞ 25 വർഷമായി റിയാദിൽ പ്രവാസിയാണ്. ഭാര്യ: ബിനി, മക്കൾ: സാന്ദ്ര, സനൽ. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയാക്കാൻ മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."