പാടിച്ചിറ ടൗണില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും ഞെരുക്കം
പുല്‍പ്പള്ളി: പാടിച്ചിറ ടൗണില്‍ അടിസ്ഥാന സൗകര്യമേര്‍പ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് മുള്ളന്‍കൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്തിന്റെ പല ഭാഗത്ത് നിന്നും നിത്യേന നൂറ് കണക്കിനാളുകള്‍ പാടിച്ചിറ ടൗണിലെത്തുന്നുണ്ട്. വില്ലേജ് ഓഫിസ്, മൃഗാശുപത്രി, കെ.എസ്.ഇ.ബി ഓഫിസ്, ഗവ. ഹോസ്പിറ്റല്‍, ടെലിഫോണ്‍ എക്സ്ചേഞ്ച്, ബാങ്കുകളുള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ടൗണിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റുന്നതിന് ശൗചാലയമോ, വെയിലും മഴയും കൊള്ളാതെ നില്ക്കാന് വെയിറ്റിങ് ഷെഡ് പോലുമില്ലാത്ത അവസ്ഥയാണ്.
മഴ പെയ്താല്‍ ടൗണില്‍ മലിനജലം ഒഴുകി നിറയും. വെള്ളം ഒഴുകി പോകാന്‍ ഓടകള്‍ ഇല്ലാത്തതാണ് ഇതിന് കാരണം. കാലാകാലങ്ങളായി ഈ ആവശ്യങ്ങളുന്നയിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ സി.ഡി തങ്കച്ചന് അധ്യക്ഷനായി. വര്‍ഗീസ് മുരിയന്‍കാവില്‍, ജോസഫ് പെരുവേലി, ജോര്‍ജ് തട്ടാംപറമ്പില്‍, സണ്ണി കുളിരേല്, ജോണ്സണ് കക്കാട്ട്, ചെറിയാന് പനച്ചിക്കല്‍, അപ്പച്ചന് മങ്ങാട്ടുകുന്നേല്‍, മത്തായി പുഞ്ചക്കര, സ്കറിയ കവുന്നുക്കാട്ടില്, ത്രേസ്യാമ്മ കീരിക്കുന്നേല്‍, വെള്ളാപ്പി, ജോസ് വട്ടമറ്റം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."