വാട്ടര്‍ അതോറിറ്റി കെട്ടിടം കാട് കയറി അപകട ഭീഷണിയില്‍
പൂച്ചാക്കല്‍: വടുതല ജങ്ഷനിലെ വാട്ടര്‍ അതോറിറ്റി കെട്ടിടം കാട് കയറി അപകടഭീഷണിയില്‍. ജപ്പാന്‍ കുടിവെള്ള ടാങ്ക് നില്‍ക്കുന്ന ഇടമാണ് വര്‍ഷങ്ങളായി കാടുകയറി സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയത്. പാഴ്മരങ്ങള്‍ ടാങ്കിനെ അപകടപ്പെടുത്തുന്ന നിലയില്‍ വളര്‍ന്ന് കഴിഞ്ഞു. ഇതിനോട് ചേര്‍ന്നുള്ള കെട്ടിടവും കാടുകയറി നശിക്കുകയാണ്.
കാടുപിടിച്ച് പൂര്‍ണമായും നശിച്ച നിലയിലാണ് കെട്ടിടമിപ്പോള്‍. ജപ്പാന്‍ കുടിവെള്ളം ടാങ്കിലേക്കെത്തിയെങ്കിലും ഇതിനോടനുബന്ധിച്ചുള്ള കെട്ടിടം അവഗണിക്കപ്പെട്ടു. പഴയ വാട്ടര്‍ ടാങ്ക് മാറ്റിയാണ് ജപ്പാന്‍ കുടിവെള്ളത്തിനായി പുതിയ ടാങ്ക് നിര്‍മിച്ചത്. എന്നാല്‍ ഒരു മുറി മാത്രമുള്ള കെട്ടിടം പുതിക്കിപ്പണിയണമെന്ന ആവശ്യം മാത്രം ബന്ധപ്പെട്ടവര്‍ പരിഗണിച്ചില്ല.
ഇടക്ക് സാമൂഹ്യ വിരുദ്ധര്‍ മതില്‍ചാടി അകത്ത് കടന്ന് പല സാധനങ്ങളും നശിപ്പിക്കാറുമുണ്ട്. അധികൃതരുടെ അവഗണനയില്‍ നശിക്കുന്ന വാട്ടര്‍ ടാങ്ക് പരിസരം വെല്‍ഫയര്‍, അരൂക്കുറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ക്ലീന്‍ അരൂക്കുറ്റി ഫൗണ്ടേഷന്‍, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്, വടുതല പബ്ലിക് ലൈബ്രറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, പ്രകൃതി ക്ലബ്ബ്, കൂടാതെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഞായറാഴ്ച ശുചീകരണം നടത്തും. വൃക്ഷത്തൈകള്‍ കോമ്പൗണ്ടില്‍ നടും. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് സോജന്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."