ഇസ്ലാമോഫോബിയയ്ക്ക് എതിരേ പോരാടണമെന്ന് ഉര്ദുഗാന്
ഇസ്താംബൂള്‍: ഹോളക്കോസ്റ്റിന് പിന്നാലെ സെമിറ്റിക്ക് വിരുദ്ധതക്കെതിരേ പോരാടിയതുപോലെ ലോകം ഇസ്ലാമോഫോബിയക്കെതിരേയും പോരാടണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ആവശ്യപ്പെട്ടു. തുര്‍ക്കിയില്‍ നടന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപറേഷന്‍(ഒ.ഐ.സി) അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂസിലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. ഇസ്തംബൂളില്‍ നടന്ന മുസ്ലിം രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ ഭീകരാക്രമണത്തിനെതിരേ ന്യൂസിലന്‍ഡ് സര്‍ക്കാരും പ്രധാനമന്ത്രി ജസിന്ത ആര്‍ഡേനും സ്വീകരിച്ച നടപടിയെ ഉര്ദുഗാന് പുകഴ്ത്തി.
മുസ്ലിംകളോട് ജസിന്ത പുലര്‍ത്തിയ സാഹാനുഭൂതിയും ഐക്യദാര്‍ഢ്യവും ലോക നേതാക്കള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഭീകരാക്രമണമുണ്ടായതിനു പിന്നാലെ ന്യൂസിലന്ഡിനെതിരേ ഉര്ദുഗാന് രംഗത്തെത്തിയിരുന്നു. യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി വന്സ്റ്റര് പീറ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."