HOME
DETAILS
MAL
സംരക്ഷണ സമ്പര്‍ക്ക വിലക്ക് കൂടുതല്‍ ശക്തമാക്കും
backup
June 02 2020 | 00:06 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംരക്ഷണ സമ്പര്‍ക്ക വിലക്ക് (റിവേഴ്സ് ക്വാറന്റൈന്) കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വിദേശത്തു നിന്ന് കൂടുതല്‍ പേര് എത്തിത്തുടങ്ങിയതോടെ കൊവിഡ് മരണനിരക്കില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. മെയ് നാലു വരെ മൂന്നു പേരാണ് മരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് പത്തായി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ അമിതമായി ആശങ്കപ്പെടേണ്ടതില്ല. പ്രായാധിക്യമുള്ളവര്‍ക്കും ഗുരുതരമായ രോഗമുള്ളവര്‍ക്കും വിദേശത്തു നിന്ന് വരുന്നതില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇവര്‍ രോഗബാധിതരായി എത്തുന്നതു കൊണ്ടാണ് മരണം വര്‍ധിക്കുന്നത്. ഇവരുടെ എണ്ണം കുറയുന്നതോടെ മരണം കുറയുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."