കാവിരാഷ്ട്രീയത്തിന് ശക്തിയില്ലാത്തിടത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബി.ജെ.പി
ഭൂവനേശ്വര്‍: കാവി രാഷ്ട്രീയത്തിന് വളക്കൂറില്ലാത്ത കേരളം, പ.ബംഗാള്‍, ത്രിപുര, ഒഡിഷ പോലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഹ്വാനം ചെയ്ത് ബി.ജെ.പിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടിവ് യോഗം ഒഡിഷയിലെ ഭുവനേശ്വറില്‍ തുടങ്ങി. ഇതിനായി ഈ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറെത്താമസിയാതെ കേരളത്തിലും ത്രിപുരയിലും ബംഗാളിലും ഭരണത്തിലേറാനുള്ള തന്ത്രങ്ങള്‍ക്കുപുറമെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും യോഗത്തിന്റെ മുഖ്യ അജന്‍ഡയാണ്. ലോക് സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് ബി.ജെ.പി കണ്ണുവയ്ക്കുന്നത്.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോദിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നതുകൊണ്ട് യോഗത്തിലെ മുഖ്യ ആകര്‍ഷണം അദ്ദേഹം തന്നെയാണ്. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് യോഗം നടക്കുന്ന ജനതാ മൈതാനിയിലേക്ക് ആനയിച്ചത്.
ഒഡിഷയില്‍ 21 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇവിടെ ബി.ജെ.പിക്ക് ബിജു ജനതാദള്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കുന്നതിനും തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നേതാക്കള്‍ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് വളക്കൂറില്ലാത്ത മണ്ണില്‍ വര്‍ഗീയ അജന്‍ഡ പ്രയോഗിക്കുകയെന്നതുതന്നെയാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്ര മന്ത്രിമാര്‍, ബി.ജെ.പി ഭരണത്തിലുള്ള 13 സംസ്ഥാന മുഖ്യമന്ത്രിമാര്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനി തുടങ്ങിയവര്‍ ദേശീയ എക്‌സിക്യൂട്ടിവില്‍ പങ്കെടുക്കുന്നുണ്ട്. അസുഖബാധിതയായ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് യോഗത്തില്‍ സംബന്ധിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."