ഇനിയില്ല പ്രതീക്ഷകള്‍... അര്‍ജന്റീനക്ക് ലോകകപ്പില്‍ ഫൈനല്‍ വിസില്‍
കസാന്‍: ഫൈനല്‍ വിസില്‍.... എംബാപെയുടെ കാലുകള്‍ ഇന്ന് തട്ടിയെടുത്തത് അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകളെ.. പ്രതീക്ഷയുടെ അവസാന ലാപ്പില്‍ അഗ്യൂറോയുടെ വക ഗോള്‍ നേടി ഗോള്‍ നില 3-4 ആയി. എന്നാല്‍, പ്രതീക്ഷകള്‍ വാനോളമുയര്‍ന്നെങ്കിലും സമയം അന്ത്യയാമത്തിലായിരുന്നു. അവസാനം റഫറിയുടെ ചുണ്ടുകളില്‍ നിന്നും ആ ശബ്ദം ഉയര്‍ന്നു. ഫൈനല്‍ വിസില്‍..
നോക്കൗട്ടും കടന്ന് തങ്ങളുടെ ടീം മുന്നേറുമെന്ന വിശ്വാസത്തിലെത്തിയ അര്‍ജന്റീനിയന്‍ ആരാധകര്‍. തങ്ങളുടെ ടീമിന് ഇനി ഈ ലോകകപ്പിലേക്ക് ഒന്നു നോക്കാന്‍ പോലും കഴിയില്ലെന്ന പരാജയ ഭാരത്തോടെ നാട്ടിലേക്ക്...
തകര്‍പ്പന്‍ വിജയത്തോടെ ഫ്രാന്‍സ് നടന്നു കയറിയത് തങ്ങളുടെ ലോകകപ്പ് പ്രതീക്ഷകളുടെ അടുത്ത പടിയിലേക്ക്.. വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ഫ്രാന്‍സ്. ഉറുഗ്വേ-പോര്‍ച്ചുഗല്‍ മത്സരത്തിലെ വിജയികളാണ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍..
90+3' അഗ്യൂറോ.. നഷ്ടപ്പെട്ട പ്രതീക്ഷകളെ വീണ്ടും ഉരുക്കിയെടുത്ത ഗോള്‍... സ്‌കോര്‍: 3-4
#SomosArgentina ¡Goool! @aguerosergiokun convierte el tercer tanto para @Argentina. pic.twitter.com/1QyubsXrL0
— Selección Argentina (@Argentina) June 30, 2018
80' പ്രതീക്ഷകളുടെ ആദ്യ പകുതി 1-1 ല്‍ പിരിഞ്ഞു. 48ാം മിനുറ്റില്‍ വാമോസ് തരംഗങ്ങള്‍ വീണ്ടും ഉയര്‍ത്തി അര്‍ജന്റീനയുടെ ഗോള്‍... സ്‌കോര്‍: 2-1.
എന്നാല്‍, അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകളെ ഉയര്‍ത്തിവിട്ട ആ ഗോളിന് ശേഷം. പിന്നീട് ഉണര്‍ന്നത് ഫ്രാന്‍സിന്റെ കാണികളായിരുന്നു. വാമോസ് തരംഗങ്ങളെ മുക്കി തുടരെ തുടരെ ഫ്രാന്‍സിന്റെ മുന്നേങ്ങള്‍. മുങ്ങിയ പ്രതീക്ഷകളെ ഉയര്‍ത്തി 57ാം മിനുറ്റില്‍ പവാര്‍ഡിന്റെ വക ഫ്രാന്‍സിന്റെ ഗോള്‍. സ്‌കോര്‍: 2-2
ആ സന്തോഷം ഉയര്‍ത്തി വീണ്ടും 64ലും 68ലും എംബാപെയുടെ വക ഗോള്‍..
എംബാപെ എന്ന കൗമാരതാരം തട്ടിയകറ്റിയത് അര്‍ജന്റീനയുടെ പ്രതീക്ഷകളോ...? അതറിയാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം...
64+68' 57ാം മിനുറ്റില്‍ പവാര്‍ഡിന്റെ ഗോളിലൂടെ ഒപ്പമെത്തിയ ഫ്രാന്‍സ്. എന്നാല്‍, അര്‍ജന്റീനയെ ഞെട്ടിച്ച നാലു മിനുറ്റുകള്‍...എംബാപെയുടെ കാലില്‍ നിന്ന്...
എംബാപെയുടെ രണ്ടാം ഗോള്‍.. സ്‌കോര്‍: 4-2
MBAPPE AGAIN!!! HE IS DESTROYING ARGENTINA!#FRA 4-2 #ARG #FRAARG #WorldCup pic.twitter.com/7GQeVMIJeK
— FIFA World Cup (@WorIdCupUpdates) June 30, 2018
എംബാപെയുടെ മത്സരത്തിലെ ആദ്യ ഗോള്‍.. സ്‌കോര്‍: 3-2
MBAPPE! GOALLLLLLL!#FRA 3-2 #ARG #FRAARG #WorldCup pic.twitter.com/ahfvu5pieG
— FIFA World Cup (@WorIdCupUpdates) June 30, 2018
ഫ്രാന്‍സിന്റെ പവാര്‍ഡ് ഗോള്‍...
GOLAZOOOOOO! PAVARD!!!! WHAT A STRIKE!#FRA 2-2 #ARG #FRAARG #WorldCup pic.twitter.com/eIMRcJd7Y0
— FIFA World Cup (@WorIdCupUpdates) June 30, 2018
57' മുന്നിലെത്തിയ അര്‍ജന്റീനയുടെ വാമോസ് തരംഗങ്ങളെ വീഴ്ത്തി വീണ്ടും ഫ്രാന്‍സിന്റെ മുന്നേറ്റം..
പ്രതിരോധതാരം ബെഞ്ചമിന്‍ പവാര്‍ഡിന്റെ വക അവിശ്വാസനീയ ഗോള്‍...
48' സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതി. 48ാം മിനുറ്റില്‍ കിട്ടിയ ഫ്രീകിക്ക്. ഉയര്‍ത്തി വിട്ട ആ ഷോട്ട് മിസ്സാവുന്നു. പന്ത് മെസ്സിയുടെ കാലില്‍, ഗോള്‍ ഗോളിക്ക് നേരെയുള്ള ഷോട്ട് വലയിലേക്ക് തിരിച്ചുവിട്ടു ഗബ്രിയേല്‍ മെക്കാര്‍ഡോ...
ഡി മരിയയുടെ ഗോള്‍...
GOLAAAAZZOOOOOOO! ANGEL DI MARIA! AN ABSOLUTE BEAUTY FROM 25 YARDS!#FRAARG #FRA #ARG #WorldCup pic.twitter.com/cs8DoL3Eem
— FIFA World Cup (@WorIdCupUpdates) June 30, 2018
45' മത്സരം പകുതിക്ക് പിരിഞ്ഞപ്പോള്‍ ഇരു ടീമും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം... സ്‌കോര്‍: 1 - 1
The first match of the knock-out stages has been lively. Nice. #FRAARG // #WorldCup pic.twitter.com/okjHTbt7mn
— FIFA World Cup ? (@FIFAWorldCup) June 30, 2018
41' നിരാശരായ തങ്ങളുടെ കാണികളെ വീണ്ടും ഉണര്‍ത്തി അര്‍ജന്റീന. മികച്ച നീക്കത്തിലൂടെ ഡി മരിയയുടെ ഗോള്‍...
40' മത്സരം ആദ്യ പകുതി കഴിയാറുവുമ്പോള്‍ ബോള്‍ പൊസിഷനിലും പാസിങ്ങിലുമെല്ലാം അര്‍ജന്റീനയാണ് മുമ്പില്‍.
പെനാല്‍റ്റിക്കു കാരണമായ ഫൗള്‍ കാണാം...
Mbappe leaving the Argentina defence for dead... #FRAARG pic.twitter.com/SS3IpOAdrv
— FIFA World Cup (@WorIdCupUpdates) June 30, 2018
14' പെനാല്‍റ്റി കിക്കെടുത്ത ആന്റോണിയോ ഗ്രീസ്മാന്‍ ഫ്രാന്‍സിനായി ആദ്യ വല കുലുക്കി.
11' പന്തുമായി അര്‍ജന്റീനയുടെ ഗോള്‍മുഖത്തേക്ക് കുതിച്ച ഫ്രാന്‍സിന്റെ എംബാപെയെ അര്‍ജന്റീനിയന്‍ പ്രതിരോധതാരം മാര്‍ക്കോസ് മോജോ വീഴ്ത്തുന്നു. റഫറി പെനാല്‍റ്റി വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."