ഒരു മണിക്കൂര്‍ ഐസ്ക്രീം വിറ്റ് തെലങ്കാന മന്ത്രി നേടിയത് ഏഴ് ലക്ഷം രൂപ
ഹൈദരാബാദ്: പാര്‍ട്ടി സമ്മേളനത്തിനുള്ള തുക കണ്ടെത്താനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തെതുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ മകനും സംസ്ഥാന ഐ.ടി മന്ത്രിയുമായ കെ.ടി രാമറാവു സ്വരൂപിച്ചത് ഏഴ് ലക്ഷം രൂപ.
ഐസ്ക്രീം വിറ്റാണ് ഏതാണ്ട് ഒരുമണിക്കൂര്‍ കൊണ്ട് അദ്ദേഹം ഇത്രയും തുക പിരിച്ചെടുത്തത്.
പാര്‍ട്ടി സമ്മേളനത്തിനുള്ള ചെലവിനായി രണ്ടുദിവസം കൂലിപ്പണിയെടുക്കാനായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടപ്പോഴാണ് മകന് രാമറാവു ഐസ്ക്രീം കച്ചവടം നടത്തി പണം സ്വരൂപിച്ചത്. ഹൈദരാബാദ്-നാഗ്പൂര്‍ ദേശീയ പാതയിലെ ഒരു ഐസ്ക്രീം പാര്‍ലറില്‍ കച്ചവടം നടത്തിയാണ് അദ്ദേഹം ഏഴ് ലക്ഷം രൂപ സ്വരൂപിച്ചത്.
ഒരു മാസത്തെ വരുമാനം ഇവിടെ ഏഴു ലക്ഷം വരില്ലെങ്കിലും രാമറാവുവിന്റെ ഐസ്ക്രീം വില്പനയില് വാങ്ങിക്കാനെത്തിയവരില് പലരും സമ്പന്നരായിരുന്നു. ഇവര്‍ വന്‍തുകക്ക് ഐസ്ക്രീം വാങ്ങിയാണ് ഐ.ടി മന്ത്രിയെ ഒരു മണിക്കൂര്‍കൊണ്ട് ലക്ഷപ്രഭുവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."