പശുക്കള്‍ പ്ലാറ്റ്‌ഫോം കയ്യടക്കി, റദ്ദാക്കിയും വൈകിയോടിയും ട്രെയിനുകള്‍
പശുക്കള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല, ഇംഗ്ലണ്ടിലും നല്ല വോയിസുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്ത. കട്ടക്കലിപ്പിലായ കുറച്ച് പശുക്കള്‍ ഒന്നായി റെയില്‍വ്വേ പ്ലാറ്റ്‌ഫോമില്‍ കയറി നിന്നു. ഫലമോ, ആ റൂട്ടിലോടേണ്ട ട്രെയിനുകള്‍ റദ്ദ് ചെയ്ത് മിണ്ടാതിരിക്കേണ്ട അവസ്ഥയിലായി അധികൃതര്‍.
ഇംഗ്ലണ്ടിലെ ഹെവെര്‍ സ്‌റ്റേഷനിലാണ് സംഭവം. കറുത്തതും വെളുത്തതുമായ 60 പശുക്കളാണ് പ്ലാറ്റ്‌ഫോമില്‍ കൂട്ടത്തോടെ കയറി നിന്നത്. ആട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഓക്‌സ്‌റ്റെഡ്- അക്ഫീല്‍ഡ് റൂട്ടിലോടുന്ന ട്രെയിനുകള്‍ റദ്ദാക്കുകയായിരുന്നു. ചില പശുക്കള്‍ ട്രാക്കിലേക്കും ചാടിക്കളിക്കാന്‍ തുടങ്ങി.
മണിക്കൂറിനു ശേഷമാണ് പിന്നെ ട്രെയിന്‍ സര്‍വീസുകള്‍ പുന:സ്ഥാപിച്ചത്. പല ട്രെയിനുകളും വൈകിയോടി. പശുക്കളുടെ 'അധിനിവേഷം' സോഷ്യല്‍ മീഡിയയില്‍ കൊണ്ടാടുകയാണ്. നിരവധി ട്വിറ്ററുകള്‍ ഇതിനകം പശുവിന്റെ റെയില്‍വേസ്റ്റേഷന്‍ കയ്യേറ്റം കയ്യടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."