HOME
DETAILS
MAL
അമ്മയിലെ ഇടതു പ്രതിനിധികള്‍ സി.പി.എമ്മുകാരല്ലെന്ന് കോടിയേരി
backup
June 30 2018 | 18:06 PM
തൃശൂര്‍: അമ്മയിലെ ഇടതുപ്രതിനിധികള്‍ സി.പി.എം അംഗങ്ങളല്ലെന്നും അതുകൊണ്ടുതന്നെ അവരില്‍ നിന്ന് വിശദീകരണം തേടേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ എടുത്ത നിലപാട് തെറ്റാണ്. അവര്‍ ആ തെറ്റു തിരുത്തുമെന്നാണു കരുതുന്നത്. അതിനുള്ള നടപടികള്‍ അവര്‍ എടുത്തു തുടങ്ങിയെന്നു വിശ്വസിക്കുന്നുവെന്നും കോടിയേരി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സി.പി.എമ്മിന്റെ നിലപാട് വളച്ചൊടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനെതിരേയുള്ള ആക്രമണോത്സുക പ്രതിഷേധം തെറ്റാണെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."