HOME
DETAILS
MAL
കൊവിഡില്‍ പതിനൊന്നാം മരണം 77കാരനായ വൈദികന്റേത്: സമ്പര്‍ക്ക വിവരങ്ങള്‍ അജ്ഞാതം
backup
June 02 2020 | 12:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് വൈദികന്.
ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചത്. നാലാഞ്ചിറ സ്വദേശി റവ.ഫാ.കെ.ജി.വര്‍ഗീസാണ് (77) മരിച്ചത്.
ഇദ്ദേഹം വാഹനാപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെത്തിയത്. വരുമ്പോള്‍ ഇദ്ദേഹത്തിന് പനിയും ന്യൂമോണിയയുമുണ്ടായിരുന്നതായി അറിയുന്നു. എന്നാല്‍ ഇദ്ദേഹം വിദേശയാത്ര നടത്തിയതു സംബന്ധിച്ചോ കൊവിഡ് ബാധിതരുമായി സമ്പര്ക്കത്തിലേര്പ്പെട്ടതുമായോ ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഇതുവരേ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."