കൊടുവള്ളി ജ്വല്ലറി മോഷണം: ഒരു ഇതരസംസ്ഥാന മോഷ്ടാവ് കൂടി പിടിയില്‍
കൊടുവള്ളി: ടൗണിലെ സില്‍സില ജ്വല്ലറി കുത്തിത്തുറന്ന് മൂന്നുകിലോ സ്വര്‍ണമടക്കം 90 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയ കേസില്‍ ഒരു ഇതരസംസ്ഥാന മോഷ്ടാവ് കൂടി പിടിയിലായി. ജാര്‍ഖണ്ഡ് ഉദുവ സ്വദേശി സപന്‍ രജക് (31) ആണ് പിടിയിലായത്. നേരത്തെ പിടികൂടിയ കവര്‍ച്ചാ സംഘത്തിലെ ബംഗാള്‍ മാള്‍ഡ സ്വദേശി മുഹമ്മദ് അക്രൂസ് അമാന്‍ (29) നല്‍കിയ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്.പി ജയദേവ് ജാര്‍ഖണ്ഡ് എസ്.പി പ്രദീപ് ജനാര്‍ദനനുമായി ബന്ധപ്പെടുകയും കൊടുവള്ളി എസ്.ഐ കെ. പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്.സി.പിഒമാരായ ജയപ്രകാശ്, ഹരിദാസന്‍ ഹോം ഗാര്‍ഡ് ഷാജി ജോസഫ് എന്നിവരടങ്ങുന്ന പൊലിസ് സംഘത്തെ അയച്ചാണ് പ്രതിയെ വലയിലാക്കിയത്.
രാധാ നഗര്‍ പൊലിസിന്റെ സഹായത്തോടെ മാവോയിസ്റ്റ് മേഖലയായ വനപ്രദേശത്തുകൂടെ 30 കിലോമീറ്ററോളം സഞ്ചരിച്ച് പൊലിസ് പ്രതിയുടെ വീട് കണ്ടെണ്ടത്തുകയായിരുന്നു. പ്രതിയെ പിടികൂടിയ ശേഷം വീടിനു സമീപത്തെ പറമ്പില്‍ ഒന്നരയടി താഴ്ചയില്‍ കുഴിച്ചിട്ട നിലയില്‍ 119 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. ഇതു കൊടുവള്ളിയില്‍ നിന്ന് മോഷണം പോയതാണെന്ന് പൊലിസ് വ്യക്തമാക്കി. നേരത്തെ പിടികൂടിയ പ്രതിയില്‍ നിന്ന് 31 ഗ്രാം സ്വര്‍ണം ലഭിച്ചിരുന്നു. ഇതോടെ കണ്ടെടുത്ത സ്വര്‍ണം 150 ഗ്രാമായി.
കഴിഞ്ഞ മാസം 17ന് അര്‍ധരാത്രിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. ദേശീയപാതയോരത്തെ കൊടുവള്ളി ഓപണ്‍ എയര്‍ സ്റ്റേജിനു സമീപമുള്ള സില്‍സില ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുരന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണവും വെള്ളിയും 2.50 ലക്ഷത്തോളം രൂപയും കവരുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇതരസംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് കണ്ടെണ്ടത്തുകയും പ്രത്യേക പൊലിസ് സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് മെയ് 28ന് ബംഗാള്‍ മാള്‍ഡ സ്വദേശി വലയിലായി. ഇയാളെ കൊടുവള്ളിയില്‍ കൊണ്ടുവന്നു നടത്തിയ തെളിവെടുപ്പില്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ഗ്യാസ് സിലിണ്ടണ്ടര്‍ ജ്വല്ലറിയുടെ പിറകുവശത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. സംഭവത്തില്‍ ഇനിയും അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ടെണ്ടന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."