HOME
DETAILS

ഏലക്ക ഇ-ലേലം മുടങ്ങുന്നു: വില ഇടിക്കാനുള്ള തന്ത്രമെന്നു കര്‍ഷകര്‍

  
backup
June 03, 2020 | 1:11 AM

%e0%b4%8f%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95-%e0%b4%87-%e0%b4%b2%e0%b5%87%e0%b4%b2%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

 


സ്വന്തം ലേഖകന്‍
തൊടുപുഴ: ഏലക്ക ഇ-ലേലം തുടര്‍ച്ചയായി മുടങ്ങുന്നു. മാര്‍ച്ച് 28 ന് ലേലം പുനരാരംഭിച്ചെങ്കിലും തമിഴ്‌നാട് ഏജന്‍സി പ്രതിനിധികളും ജീവനക്കാരും നിരന്തരം വിട്ടുനില്‍ക്കുന്നത് കാരണം ലേലം മുടങ്ങുകയാണ്.
എന്നാല്‍ ലോക്ക്ഡൗണിന്റെ മറവില്‍ ലേലം മുടക്കി ഏലക്ക വില ഇടിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിനു പിന്നിലെന്നു ആക്ഷേപമുയരുന്നു.
കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ഉയര്‍ന്ന വില 2410 രൂപയും ശരാശരി വില 1769.93 രൂപയുമാണ് രേഖപ്പെടുത്തിയത്. ലോക്ക് ഡൗണിനുമുമ്പ് കഴിഞ്ഞ മാര്‍ച്ച് 19ന് നടന്ന അവസാനലേലത്തില്‍ ഉയര്‍ന്ന വില 3198 രൂപയും ശരാശരി വില 2359.62 രൂപയുമായിരുന്നു. ലോക്ക്ഡൗണില്‍ ഉല്‍പന്നം വിറ്റഴിക്കാനാകാത്ത കര്‍ഷകര്‍, ഇ-ലേലം പുനരാരംഭിക്കുമ്പോള്‍ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ ലേലത്തില്‍ പങ്കെടുത്തെങ്കില്‍ മാത്രമേ വിലയില്‍ മുന്നേറ്റമുണ്ടാകൂവെന്നാണ് വിലയിരുത്തല്‍.തുടര്‍ച്ചയായി ലേലം മുടങ്ങിയാല്‍ ഏലക്കവില വീണ്ടും കുറയും. ലോക്ക് ഡൗണ്‍ കാരണം വിറ്റഴിക്കാനാകാതെ കര്‍ഷകര്‍ സംഭരിച്ചിട്ടുള്ള ഏലക്ക കുറഞ്ഞവിലയ്ക്ക് കൈക്കലാക്കാന്‍ ചില വ്യാപാര ലോബിയും ശ്രമം നടത്തുന്നതായി ആക്ഷേപമുണ്ട്.
പുതിയ ഏലക്കാ സീസണ്‍ ആരംഭിക്കുന്നതോടെ നിലവില്‍ കര്‍ഷകരുടെ കൈവശമുള്ള ഉല്‍പന്നം കുറഞ്ഞവിലയ്ക്ക് വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും.
കൂടാതെ കര്‍ഷകരുടെ കൈവശം സ്‌റ്റോക്ക് വര്‍ധിക്കുമ്പോള്‍, പിന്നീട് നടക്കുന്ന ലേലത്തില്‍ കൂടുതല്‍ അളവില്‍ ഉല്‍പന്നം വില്‍പനയ്ക്ക് എത്തും.
അപ്പോള്‍ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഉല്‍പന്നം കൈക്കലാക്കാനും വ്യാപാര ലോബി ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായാണ് ജീവനക്കാര്‍ എത്താത്തതിന്റെ പേരില്‍ ലേലം മുടക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. ഈ മാസം അവസാനത്തോടെ പുതിയ ഏലക്കാ സീസണ്‍ ആരംഭിക്കും.
പുതിയ ഏലക്കാ സീസണ്‍ ആരംഭിക്കാനിരിക്കെ തൊഴിലാളികളില്ലാത്തത് കര്‍ഷകരെ വലയ്ക്കുന്നു.
ഭൂരിഭാഗം തോട്ടങ്ങളിലും തമിഴ് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. കവാത്ത്, വളമിടീല്‍, കീടനാശിനി തളിക്കല്‍ തുടങ്ങിയവ പൂര്‍ത്തിക്കേണ്ട സമയം കഴിഞ്ഞെങ്കിലും തൊഴിലാളികളുടെ അഭാവം ജോലികള്‍ വൈകിപ്പിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

Cricket
  •  20 days ago
No Image

കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന

Kerala
  •  20 days ago
No Image

ഉത്തര്‍ പ്രദേശില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വയോധികനെ കൊണ്ട് നിലം നക്കിച്ചു

National
  •  20 days ago
No Image

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  20 days ago
No Image

പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ അസഭ്യം പറയുകയും മുട്ടുകുത്തി മാപ്പ് പറയിക്കുകയും ചെയ്തു; ബിജെപി നേതാവ് അറസ്റ്റിൽ

National
  •  20 days ago
No Image

ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണൽ പദവി; ആദരം

National
  •  20 days ago
No Image

സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ

National
  •  20 days ago
No Image

ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്

uae
  •  20 days ago
No Image

ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  20 days ago
No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  20 days ago