ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; വീടിനു തീ പിടിച്ചു
ബദിയടുക്ക: ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീ പിടിത്തത്തില്‍ വീടിന്റെ ചുമരിനു വിള്ളല്‍ വീണു. ബേള ക്രിസ്ത്യന്‍ പള്ളിക്കു സമീപത്തെ കടമ്പളയിലെ ഷഫിഖിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണു തീ പിടിച്ചത്. അപകടം നടക്കുന്ന സമയത്ത് വീടിനുള്ളില്‍ ഷഫീഖിന്റെ ഭാര്യ മാത്രമാണുണ്ടായിരുന്നത്. തീ പിടിത്തം മനസിലാക്കിയ ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ ഇവര്‍ക്കു പരുക്കുകളൊന്നും സംഭവിച്ചില്ല. ഗ്യാസ് സിലിണ്ടറില്‍ നിന്നു സ്റ്റൗവിലേക്കുള്ള പൈപ്പിന്റെ തകരാറാണ് ഗ്യാസ് ചോരാന്‍ കാരണമായത്. ഇതോടെ അടുക്കള ഭാഗത്ത് തീ പടര്‍ന്നു. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളും അലമാരയും കത്തി നശിച്ചു. വിവരമറിഞ്ഞ് കാസര്‍കോട് നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും അതിനു മുന്‍പ് നാട്ടുകാരുടെ ശ്രമഫലമായി തീ അണച്ചിരുന്നു. തീപിടിത്തത്തില്‍ വീടിന്റെ ഒരു ഭാഗത്തെ ചുമരിനു വിള്ളല്‍ വീണിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."