കൊവിഡ്-19 ബാധിച്ച് വൈദികന്‍ മരിച്ച സംഭവം: പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു; ഒമ്പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വൈദികന്‍ മരിച്ചതിന് പിന്നാലെ പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. ഒന്‍പത് ഡോക്ടര്‍മാര്‍ ക്വാറന്റീനിലാണ്. പേരൂര്‍ക്കട ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഇദ്ദേഹം മരണപ്പെടുന്നത്. എന്നാല്‍ വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. വൈദികന്റെ സമ്പര്‍ക്കപ്പട്ടിക ഇതുവരെ തയ്യാറാക്കാനായിട്ടില്ല.
ഏപ്രില്‍ 20 നാണ് ഇദ്ദേഹത്തെ ഒരു അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഭേദമായ ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ നിന്നും പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ വെച്ച് ശ്വാസ തടസവും ന്യൂമോണിയയും വന്നതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ വെച്ചാണ് കൊവിഡ് പോസിറ്റിവാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാല്‍ ഇദ്ദേഹത്തിന് ആശുപത്രിയില്‍ വെച്ച് കൊവിഡ് ബാധിച്ചതാണോ അതല്ല വൈറസ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കൊവിഡിന്റെ മൂന്നാം ഘട്ടത്തില്‍ ഇത്തരത്തില്‍ 32 ഓളം കേസുകളിലാണ് ഉറവിടം കണ്ടെത്താനുള്ളത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട അപകടകരമായ ക്ലസ്റ്റര്‍ ഇല്ലാത്തതുകൊണ്ട് സമൂഹവ്യാപനം ഉണ്ടായെന്ന് പറയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൊച്ചി: പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. ഒമ്പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍ ആണ്. ഒപിയുടെ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. 50 ജീവനക്കാരുടെ സ്രവം പരിശോധനക്കയക്കും.
ഇന്നലെ മരിച്ച വൈദികന്റെ രോഗ ഉറവിടവും ഇതുവരെ വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."