പ്രഭാതഭക്ഷണ പരിപാടിക്ക് തുടക്കം
വടക്കാഞ്ചേരി: ഗവണ്മെന്റ് ബോയ്സ് എല്‍.പി സ്കൂളിലെ മുഴുവന്‍ കുരുന്നുകള്‍ക്കും ഇനി മുതല്‍ പ്രഭാതഭക്ഷണവും. നിലവില്‍ നല്കി വരുന്ന ഉച്ചഭക്ഷണത്തിന് പുറമെയാണ് പ്രഭാത ഭക്ഷണവും നല്‍കുന്നത്. ജനകീയ കൂട്ടായ്മയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിര്‍ധന കുടുംബങ്ങളില്‍ നിന്ന് സ്കൂളിലെത്തുന്ന കുട്ടികളില്‍ ഒരു വിഭാഗം പലപ്പോഴും ശരിയായ ഭക്ഷണം ലഭിക്കാതെയാണ് സ്കൂളിലെത്തുന്നത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇന്നലെ രാവിലെ വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന് അധ്യക്ഷയായി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശശികുമാര്‍ കൊടയ്ക്കാടത്ത്, എ.ഇ.ഒ ടി.എന്‍ അംബിക വല്ലി, പ്രധാന അധ്യാപിക സുബൈദ സംസാരിച്ചു. ഇന്നലെ ഇഡലിയും, ചട്ണിയുമാണ് നല്‍കിയത്.
വരും ദിവസങ്ങളില്‍ വ്യത്യസ്ഥമായ ഭക്ഷണം നല്‍കുന്നതിനാണ് പദ്ധതിയെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."