ബിന്ദു കൃഷ്ണയ്ക്കെതിരേ പോക്സോ കേസ്
കൊല്ലത്ത് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് കേസ്
കൊല്ലം: കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കെതിരേ ഓച്ചിറ പൊലിസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഓച്ചിറയില്‍ രാജസ്ഥാന് സ്വദേശിനിയായ 13 കാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇരയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനാണ് കേസ്.
ഇരയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ പ്രചരിപ്പിക്കരുതെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് പോക്സോ നിയമപ്രകാരം ഓച്ചിറ പൊലിസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ വീട്ടില്‍ ബിന്ദുകൃഷ്്ണ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ കൂടെനിന്ന് ചിത്രമെടുത്ത് അത് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പരാതിയെ തുടര്‍ന്ന് ഫേസ്ബുക്കില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ബിന്ദു കൃഷ്ണയുടെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."