HOME
DETAILS

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം; തീരുമാനം ഇന്നുണ്ടായേക്കും

  
backup
March 24 2019 | 19:03 PM

wayanad-prospects-for-rahul

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. അതിനുശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗവും നടക്കും. ഈ യോഗത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

അതിനിടെ, രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യതക്ക് ആക്കം കൂട്ടി വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് പുതിയ പട്ടിക പുറത്തുവിട്ടു.
ബിഹാര്‍, ജമ്മുകശ്മിര്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി 10 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയുള്ള വയനാടിന് പുറമെ കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിയ വടകരയും ഹൈക്കമാന്‍ഡ് ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടിടങ്ങളിലും സസ്‌പെന്‍സ് തുടരുകയാണ്. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് മത്സരിക്കുന്നത്.

കേരളത്തെ കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും തങ്ങളുടെ സംസ്ഥാനങ്ങളില്‍ രാഹുല്‍ മത്സരിക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. രാഹുല്‍ മത്സരിക്കുമെന്ന് പറഞ്ഞിരുന്ന ബംഗളൂരു സൗത്തില്‍ സ്ഥാനാര്‍ഥിയായി ബി.കെ ഹരിപ്രസാദിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യതയേറിയിട്ടുണ്ട്. അതേസമയം, രാഹുല്‍ മത്സരിക്കുമെന്ന കേരള നേതാക്കളുടെ പ്രചാരണത്തിനെതിരേ പി.സി ചാക്കോ രംഗത്തെത്തി. വസ്തുതാപരമല്ല നേതാക്കളുടെ പ്രസ്താവനയെന്ന് പി.സി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യം ക്ഷണിച്ചത് കര്‍ണാടകയാണ്. കേരളത്തിനും കര്‍ണാടകത്തിനും തമിഴ്‌നാടിനും ഒരുപോലെ സാധ്യതയുണ്ട്. വിശദമായി ആലോചിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് കേരളത്തില്‍ സീറ്റ് വീതംവയ്പ്പ് നടന്നതെന്നും പി.സി ചാക്കോ കുറ്റപ്പെടുത്തി. പങ്കുവയ്പ്പ് രാഷ്ട്രീയം നിര്‍ഭാഗ്യകരമാണ്. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടന്നത് അപക്വമായ രീതിയിലാണ്. നേതാക്കള്‍ സങ്കുചിത താല്‍പര്യത്തിന് അപ്പുറം പോകുന്നില്ലെന്നും ചാക്കോ ചൂണ്ടിക്കാട്ടി.

കെ.പി.സി.സി നേതൃത്വമാണ് രാഹുലിനെ വയനാട് സീറ്റിലേക്ക് മത്സരിക്കാന്‍ ക്ഷണിച്ചത്. വയനാട് സീറ്റിലേക്ക് നേരത്തെ തന്നെ ടി. സിദ്ദീഖിനെ സ്ഥാനാര്‍ഥിയായി കെ.പി.സി.സി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അമേത്തിയിലെ സിറ്റിങ് എം.പിയായ രാഹുല്‍ ഗാന്ധി ഇത്തവണയും അമേത്തിയില്‍ തന്നെയാണ് മത്സരിക്കുന്നത്. അമേത്തി കൂടാതെ മറ്റൊരു സ്ഥലത്തുകൂടി മത്സരിക്കുകയാണെങ്കില്‍ കേരളമാണ് രാഹുലിന്റെ മുന്‍ഗണനാപട്ടികയിലുള്ളതെന്നാണ് വിവരം. 2014ലെ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ നിന്ന് രാഹുല്‍ ഗാന്ധി 1,07,903 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയിലെ സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത്. ഇത്തവണയും സ്മൃതി ഇറാനി തന്നെയാണ് എതിര്‍സ്ഥാനാര്‍ഥി.

അന്ന് രാഹുല്‍ 4,08,651 വോട്ടുകളും സ്മൃതി ഇറാനി 3,00,748 വോട്ടുകളും നേടി. മൂന്നാംസ്ഥാനത്തുള്ള ബി.എസ്.പിയുടെ ധര്‍മ്മേന്ദ്ര പ്രതാപ് സിങ് 57,716 വോട്ടുകളും നാലാംസ്ഥാനത്തുള്ള എ.എ.പിയുടെ ഡോ. കുമാര്‍ വിശ്വാസ് 25,527 വോട്ടുകളും നേടി. ഇത്തവണ ബി.എസ്.പിയും എ.എ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago