ജലപാതയിലൂടെ വിദേശ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനാകും: മുഖ്യമന്ത്രി
പാനൂര്‍: വിദേശ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനും ടൂറിസവികസനത്തിനും ജലപാത വഴി കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചമ്പാട് പുതുതായി നിര്‍മിച്ച പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജലപാത വന്നു കഴിഞ്ഞാല്‍ നാടിന്റെ മുഖഛായ മാറും. അതിന്റെ ഗുണം ആ പ്രദേശത്തുകാര്‍ക്ക് ലഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുണ്ട്. അത് ശരിയല്ല. മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. കോണ്‍ഫറന്‍സ് ഹാളിന്റെയും വെര്‍ച്വല്‍ ക്ലാസ് റൂമിന്റെയും ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. ഫ്രന്റ് ഓഫിസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. കെ.കെ രാഗേഷ് എം.പി. മുന്‍ മന്ത്രി കെ.പി മോഹനന്, പി. ജയരാജന്, കെ.എം രാമകൃഷ്ണന്, പി. ഹരീന്ദ്രന്‍, വി. സുരേന്ദ്രന്, പി.വി സൈനുദ്ദീന്‍, കെ.കെ പവിത്രന്, പ്രദീപ് പുതുക്കുടി വി.പി, സുരേന്ദ്രന്, കെ. വിനയരാജ്, കെ.കെ കണ്ണന്, കെ.പി യുസഫ്, കെ.ഇ കുഞ്ഞബ്ദുല്ല, സിക്രട്ടറി ടി.വി സുഭാഷ് സംസാരിച്ചു. എ. ശൈലജ, വി.കെ രാഗേഷ്, എം. ഷീബ, ടി. വിമല, ടി.ടി റംല, ടി.ആര് സുശീല, കെ.വി ഗോവിന്ദന്, കെ.എം രാമകൃഷ്ണന് രാജീവ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."