റോഡില്‍ കുടുക്കുന്ന റോഡ് വികസനം
അഴീക്കോട്: വന്‍കുളത്തുവയലില്‍ റോഡിലെ വൈദ്യുത തൂണുകള്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. വന്‍കുളത്തുവയലില്‍ ടൗണില്‍ നിന്നു മീന്‍കുന്ന് റോഡ് ജങ്ഷനിലാണു വൈദ്യുതി തൂണുകള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന രീതിയില്‍ റോഡില്‍ കിടക്കുന്നത്.
അഴീക്കോട് നിന്നു കണ്ണൂരിലേക്കുള്ള റോഡ് വികസിപ്പിച്ചപ്പോഴാണു വൈദ്യുതി തൂണുകള്‍ റോഡിലെത്തിയത്.
മീന്‍കുന്ന് ബീച്ചിലേക്കുള്ള ദൂരം സൂചിപ്പിക്കുന്ന ടൂറിസം വകുപ്പിന്റെ ദിശാബോര്‍ഡും റോഡില്‍ തന്നെയാണുള്ളത്. വൈദ്യുതി തൂണുകള്‍ റോഡില്‍ നില്ക്കുന്നതു കാരണം രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ ഇവിടെ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. അധികൃതരുടെ തുഗ്ലക് പരിഷ്കാരം കാരണം ബുദ്ധിമുട്ടിലാകുന്നത് പൊതുജനങ്ങളാണ്.
ഇനിയെങ്കിലും വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ച് ടൗണില്‍ അനാവശ്യ ഗതാക്കുരുക്ക് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."