വളയംതോട് പാലത്തിന് സമീപം തള്ളിയ അറവ് മാലിന്യം ദുര്‍ഗന്ധമുയര്‍ത്തി നാട്ടുകാര്‍ക്ക് ദുരിതമുണ്ടാക്കുന്നു
ചാവക്കാട്: വളയംതോട് പാലത്തിന് സമീപം തള്ളിയ അറവ് മാലിന്യം ദുര്‍ഗന്ധമുയര്‍ത്തി നാട്ടുകാര്‍ക്ക് ദുരിതമുണ്ടാക്കുന്നു.
പുന്നയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളായിട്ടും അധികൃതര്‍ കര്‍ശന നടപടിയെടുക്കുന്നില്ലെന്ന് പരക്കേ ആക്ഷേപം.
അവിയൂര്‍ വളയം തോട് കുരഞ്ഞിയൂര്‍ റോഡ് വക്കിലാണ് ചാക്കുകളില്‍ നിറച്ച കോഴിയെ അറുത്ത അവശിഷ്ടം രാത്രിയുടെ മറവില്‍ തള്ളിയത്.
മഴപെയ്ത് അഴുകിയ മാലിന്യത്തില്‍ ഈച്ചയാര്‍ത്ത് ദുര്‍ഗന്ധം ഉയരുകയാണ്. സ്‌കൂള്‍ ബസുകളുള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്.
കനോലി കനാല്‍ തീരത്തും റോഡ് വക്കിലും അറവ് മാലിന്യം തള്ളുന്നത് പതിവാണ്.രണ്ട് ദിവസം മുന്‍പ് തെക്കേ പുന്നയൂരില്‍ ഷാജി ഹാള്‍ റോഡില്‍ മാലിന്യം തള്ളാനെത്തിയവരെ പഞ്ചായത്ത് അംഗം മുനാഷ് മച്ചിങ്ങല്‍, നാട്ടുകാരായ അന്‍സാര്‍ പറപ്പുരയില്‍, നസീര്‍ വെട്ടിക്കാട്ട്, നാസര്‍ പയക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
വടക്കേക്കാട് മണികണ്‌ഠേശ്വം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നടന്ന കല്യാണ്തതിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാണ് ഇവിടെ തള്ളിയത്.
കൊണ്ടുവന്നവരെ കൈയോടെ പിടികൂടി തള്ളിയ മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു.
പഞ്ചായത്തില്‍ നാലാം കല്ല്, മന്ദലാംകുന്ന് പാലങ്ങള്‍ക്ക് സമീപം അറവ് മാലിന്യം തള്ളുന്നത് പതിവായതിനാല്‍ ഈ മേഖല സ്ഥിരം ദുര്‍ഗന്ധ പ്രദേശങ്ങളായി മാറി.
മൂന്നാഴാഴ്ച്ച മുന്‍പ് ഗുരുവായൂരില്‍ നിന്ന് കക്കൂസ് മാലിന്യം തള്ളിയത് അകലാട് അഞ്ചാം കല്ലില്‍ ജനവാസ പ്രദേശംകൂടിയായ ദേശീയ പാതയോരത്തായിരുന്നു. ഇത് വാര്‍ത്തായയിരുന്നു. ഇവിടെ ഇപ്പോഴും ആ മലിന്യം കട്ടപിടിച്ച് കിടക്കുകയാണ്.
പഞ്ചായത്ത് ആരോഗ്യ അധികൃതകരെത്തി ക്ലോറിനേഷന്‍ പോലും ചെയ്യാന്‍ തയ്യാറായിട്ടില്ല.
മഴക്കാല രോഗമെന്നും മഴക്കാല പൂര്‍വ രോഗമെന്നും വിശേഷിപ്പിച്ച് വിവിധ പരിപാടികള്‍ക്കായി പഞ്ചായത്തും ആരോഗ്യ അധികൃതരും ലക്ഷങ്ങള്‍ ചെലിവിടുമ്പോഴും ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല.
മേഖലയിലെ കോഴിക്കടകളില്‍ നിന്ന് കിലോ അഞ്ച് രൂപ പ്രകാരം കോഴി അവശിഷ്ടം വാങ്ങുന്നവരാണ് ശാസസ്ത്രീയമായ രീതിരിയല്‍ സംസ്‌ക്കരിക്കാതെ കാണുന്നിടത്ത് തള്ളുന്നത്.
വര്‍ഷങ്ങളായി തുടരുന്ന ഈ പ്രവൃത്തി അവസാനിപിക്കാന്‍ പഞ്ചായത്ത്, ആരോഗ്യ, പൊലിസ് അധികൃതര്‍ ശ്രമിക്കുന്നില്ല.
മുന്‍പ് വടക്കേക്കാട് പൊലിസ് സ്റ്റേഷന് മുന്നില്‍ പോലും കോഴി അറുത്ത അവശിഷ്ടം തള്ളിയ സംഭവമുണ്ടായിട്ടുണ്ട്. ഇതിന്റെ പിന്നില്‍ ആരോന്ന് കണ്ടെത്താന്‍ പോലും അന്നും പൊലിസിന് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."