വയോമിത്രം പദ്ധതി ഉദ്ഘാടനം
ഇരിട്ടി. അറുപത്തിയഞ്ചു വയസ്സിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷനും ഇരിട്ടി നഗരസഭയും ചേര്‍ന്ന് നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയുടെയും വയോമിത്രം ഓഫിസിന്റെയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു.
ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 24 മുനിസ്സിപ്പാലിറ്റികളില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പുന്നാട് മീത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന വയോജന മന്ദിരത്തിലാണ് വയോമിത്രം കേന്ദ്രവും പ്രവര്‍ത്തിക്കുക. പരിപാടിയില്‍ എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് അദ്ധ്യക്ഷനായി. സാമൂഹ്യ സുരക്ഷ മിഷന് എക്സിക്യുട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. സരസ്വതി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ പി.വി മോഹനന്, പി.കെ ബല്‍ക്കീസ്, പി.പി ഉസ്മാന്, സി. മുഹമ്മദലി, എം.കെ ഇന്ദുമതി, കെ.എസ്.എസ്.എം നോര്‍ത്ത് റീജിയനല്‍ ഡയറ്കടര്‍ ഡോ ഭാമിനി, കെ. ശ്രീധരന്, പടിയൂര്‍ ദാമോദരന്‍, സി. അബ്ദുല്ല, കെ. കൃഷ്ണന്, ടി.വി കൃഷ്ണന്, കെ. മുഹമ്മദലി , വി.എം വിജയന്, പി. ശ്രീധരന് ,പി.കെ ഫാറൂഖ്, എന്‍.വി രവീന്ദ്രന് സംസാരിച്ചു. ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി അശോകന് സ്വാഗതവും വയോമിത്രം കോര്‍ഡിനേറ്റര്‍ മഹേഷ് പള്ളൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."