വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തമേകി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്
കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ സ്വാപ് ഷോപ്പിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ 17 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്ലാവറ ജോണ്‍ ഫിലിപ്പ് അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. തങ്കപ്പനുണ്ണിത്താന്‍, പ്രിയാ മോഹന്‍, അംഗങ്ങളായ ബാബു, സജീവ്കുമാര്‍, തങ്കമണി ശശിധരന്‍, ഉഷ, ബി.ഡി.ഒ എം.എസ് അനില്‍, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഡി. രാധാകൃഷ്ണന്‍ പങ്കെടുത്തു.
വിവിധ സ്ഥാപന ഉടമകള്‍, ബാങ്ക് അധികൃതര്‍, വ്യക്തികള്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ സമാഹരിച്ച 2,500 നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും 220 കുട്ടികള്‍ക്ക് വിതരണം ചെയ്തു.
സ്വാപ് ഷോപ്പില്‍ സമാഹരിച്ച വസ്ത്രങ്ങള്‍, ബാഗുകള്‍, പ്ലേറ്റുകള്‍, ചെരുപ്പുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നതിനും അവസരമൊരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."