സഊദി സ്ഥാപനങ്ങള്‍ക്കെതിരേ യു.എസ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കേസ് നല്‍കി
വാഷിങ്ടണ്‍, റിയാദ്: സെപ്റ്റംബര്‍ 11 ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട ജസ്റ്റ നിയമം മൂലം സഊദിക്കെതിരേ നടപടികളുമായി അമേരിക്ക മുന്നോട്ട്. സഊദിയിലെ 10 പ്രമുഖ സ്ഥാപനങ്ങള്‍ക്കെതിരേ അമേരിക്കയിലെ 12 ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ട പരിഹാര കേസ് ഫയല്‍ ചെയ്തതായി സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രമുഖ ബാങ്കുകളും ചാരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികളുമാണ് നഷ്ടപരിഹാരം നല്‍കേണ്ടണ്ടതെന്ന നിലപാടിലാണ് അമേരിക്കയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍.
ഒബാമ ഭരണകൂട കാലത്താണ് സഊദിക്കെതിരേ ജസ്റ്റ നിയമം കൊണ്ടുവന്നത്.പിന്നീട് ഒബാമ തന്റെ അധികാരമുപയോഗിച്ചു വീറ്റോ ചെയ്യുകയും ചെയ്തിരുന്നു. ഇത് അമേരിക്കയില്‍ ഏറെ ചര്‍ച്ചയാവുകയും അമേരിക്കന്‍ കോണ്‍ഗ്രസ് തങ്ങളുടെ അധികാരമുപയോഗിച്ചു നിയമമാക്കുകയുമായിരുന്നു.
അല്‍ രാജിഹി ബാങ്ക്, നാഷനല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് (എന്‍.സി.ബി ) എന്നിവക്ക് പുറമെ വേള്‍ഡ് മുസ്‌ലിം ലീഗ്, ഉള്‍പ്പെടെയുള്ള ചാരിറ്റി കമ്പനികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."