HOME
DETAILS

വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

  
backup
April 17 2017 | 01:04 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b0

 

മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങള്‍ക്കാണ് ഭീഷണി
മുംബൈ: രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന്‌വിമാനം റാഞ്ചുമെന്ന ഭീഷണിയെത്തുടര്‍ന്ന് അതിജാഗ്രതാ നിര്‍ദേശം. മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്.
ഈസ്റ്റര്‍ ദിനമായ ഇന്നലെ വിമാനം റാഞ്ചുമെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലിസിനാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. അജ്ഞാത സ്ത്രീയാണ് ഇ-മെയില്‍ അയച്ചത്. സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായും പൊലിസ് അറിയിച്ചു. മുംബൈ പൊലിസിന് ലഭിച്ച സന്ദേശം ഉടന്‍തന്നെ സുരക്ഷാ വിഭാഗങ്ങള്‍ക്കും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും നല്‍കി. ഇതേതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ ഏഴുമടങ്ങ് വര്‍ധിപ്പിക്കുകയായിരുന്നു.
വിമാനം റാഞ്ചാന്‍ ഒരുങ്ങുന്നവരില്‍ 23 പേര്‍ ഉണ്ടെന്നും ആറംഗ സംഘമാണ് ഇതിന്റെ ഗൂഢാലോചന നടത്തിയതെന്നുമാണ് ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍ക്ക് പുറമെ മെട്രോകളിലും സുരക്ഷ ശക്തമാക്കി. വിമാനം തട്ടിയെടുക്കാന്‍ തീവ്രവാദി സംഘടനകള്‍ ശ്രമിച്ചേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് വ്യോമയാന വൃത്തങ്ങള്‍ പറഞ്ഞു. വിമാനത്താവളങ്ങളിലെ സന്ദര്‍ശകരുടെ പ്രവേശനം പരിമിതപ്പെടുത്തുകയും യാത്രക്കാരുടെ ഹാന്‍ഡ് ലഗേജുകള്‍ അടക്കമുള്ള ലഗേജുകള്‍ സൂക്ഷ്മമായി പരിശോധിക്കാനും എയര്‍ലൈന്‍ കമ്പനികള്‍ക്ക് സുരക്ഷാ അധികൃതര്‍ നിര്‍ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago