HOME
DETAILS
MAL
കാരുണ്യ ചികിത്സാ സഹായം ആരോഗ്യ വകുപ്പ് നേരിട്ട് നല്‍കും
backup
June 04 2020 | 19:06 PM
തിരുവനന്തപുരം: അവസാനം കാരുണ്യ പദ്ധതിയില്‍ തീരുമാനമായി. പാവപ്പെട്ട രോഗികള്‍ക്ക് കാരുണ്യ ചികിത്സാ സഹായം ഇനി മുതല്‍ ആരോഗ്യ വകുപ്പ് നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കും. നികുതി വകുപ്പും ആരോഗ്യ വകുപ്പും തമ്മിലടിയെ തുടര്‍ന്ന് പദ്ധതി പ്രതിസന്ധിയിലായിരുന്നു. ഇന്നലെ ആരോഗ്യ വകുപ്പും ധനവകുപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.ധനവകുപ്പ് സാമ്പത്തിക സഹായം ആരോഗ്യ വകുപ്പിന് ലഭ്യമാക്കും. ആരോഗ്യ വകുപ്പ് ചികിത്സാ സഹായം ആശുപത്രികള്‍ക്ക് വിതരണം ചെയ്യും. നേരത്തെ നികുതി വകുപ്പായിരുന്നു ലോട്ടറി വിഹിതത്തില്‍നിന്ന് തുക അനുവദിച്ചിരുന്നത്. നികുതി വകുപ്പ് മെയ് 31ന് ചികിത്സാ സഹായം അവസാനിപ്പിച്ചതോടെ രോഗികള്‍ പ്രതിസന്ധിയിലാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."