HOME
DETAILS

തായ് തെരഞ്ഞെടുപ്പ്; ക്രമക്കേട് നടന്നതായി ആരോപണം

  
backup
March 25 2019 | 19:03 PM

%e0%b4%a4%e0%b4%be%e0%b4%af%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae

 

ബാങ്കോക്ക്: അഞ്ചുവര്‍ഷത്തെ പട്ടാളഭരണത്തിനു ശേഷം തായ്‌ലന്‍ഡില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച് അവ്യക്തത.


ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ എണ്ണലും തുടങ്ങി.
തായ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റെറ്റിവിലെ 500 സീറ്റുകളില്‍ 350 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ഫ്യൂ തായ് പാര്‍ട്ടിക്ക് 138 സീറ്റുകള്‍ ലഭിച്ചു.


പട്ടാള പിന്തുണയുള്ള ഫലാങ് പ്രചാരത്ത് പാര്‍ട്ടിക്ക് 97 സീറ്റുകളും ലഭിച്ചു. ഭുംജൈ തായ് പാര്‍ട്ടി (39), ഡെമോക്രാറ്റ് പാര്‍ട്ടി (33), ഫ്യൂച്ചര്‍ ഫോര്‍വേഡ് പാര്‍ട്ടി (30), പ്രജാ ചാര്‍ട്ട് പാര്‍ട്ടി (7), ചര്‍ത്തായ് പട്ടാന പാര്‍ട്ടി (6) തുടങ്ങിയ കക്ഷികളാണ് പിന്നിലുള്ളത്.
ഹൗസ് ഓഫ് റപ്രസന്റെറ്റിവില്‍ 500 സീറ്റും ഉപരിസഭയായ സെനറ്റില്‍ 250 അംഗങ്ങളുമാണുള്ളത്. ഇതില്‍ 376 സീറ്റ് ആണ് കേവലഭൂരിപക്ഷം. ഹൗസ് ഓഫ് റപ്രസന്റെറ്റിവിലെ 500 പേരെയും വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. സെനറ്റിലെ 250 പേര്‍ നാമനിര്‍ദേശം വഴിയാണ് അംഗങ്ങളാവുന്നത്.


ജനകീയ സര്‍ക്കാരിന് അധികാരം കൈമാറുന്നതിന് സൈന്യം തയാറാക്കിയ ഭരണ പരിഷ്‌കാരപ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago