HOME
DETAILS
MAL
ട്രംപ് അമേരിക്കന്‍ ജനതയെ വിഭജിക്കാന്‍ ശ്രമിക്കുന്നു
backup
June 04 2020 | 20:06 PM
വാഷിങ്ടണ്‍: യു.എസില്‍ കറുത്ത വര്‍ഗക്കാരനായ ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരിയാണ് ട്രംപെന്നും അദ്ദേഹം അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും മാറ്റിസ് ആരോപിച്ചു. ' എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ അമേരിക്കന്‍ ജനതയെ ഒന്നിച്ച് നിര്‍ത്തുന്നതിന് വേണ്ടി ഒന്നും ചെയ്യാത്ത ആദ്യത്തെ പ്രസിഡന്റ് ആണ് ട്രംപ്. അങ്ങനെ ചെയ്യുന്നതായി ഭാവിക്കുന്നു പോലുമില്ല. അതിന് പകരം അദ്ദേഹം നമ്മേ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും മാറ്റിസ് പ്രസ്താവനയില്‍ പറഞ്ഞു.
ഫ്‌ളോയിഡിന്റെ വധവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ ട്രംപ് കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ തനിക്ക് ദേശ്യവും വേദനയും അനുഭവപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഒട്ടും പക്വതയില്ലാത്ത ഒരു നേതൃത്വത്തിന്റെ പരിണതഫലം മൂന്ന് വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങളെ സൈന്യത്തെയും മിലിട്ടറി പൊലിസിനേയും ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറിയായിരുന്ന ജിം മാറ്റിസ് 2018ല്‍ രാജിവച്ചത്. മാറ്റിസിന് മറുപടിയുമായി ട്രംപും രംഗത്തെത്തി. മാറ്റിസ് ലോകത്തെ ഏറ്റവും ചതിയനായ ജനറല്‍ ആണെന്നും അദ്ദേഹം പുറത്തുപോയതില്‍ താന്‍ സന്തുഷ്ടവാനാണ് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."