പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാര്‍ നിസംഗത വെടിയണമെന്ന് മുസ്‌ലിം ലീഗ്
കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനം സങ്കീര്‍ണമായിട്ടും അനങ്ങാപാറ നയം സ്വീകരിക്കുന്ന സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും വദ്യാര്‍ഥികളുടെ തുടര്‍പഠനം തടയുകയാണെന്നു മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. നിസംഗത വെടിഞ്ഞ് എത്രയും പെ െട്ടന്ന് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്കയ്ക്കു അറുതിവരുത്തണം.
കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണ്. തുക അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ മലയോര മേഖലയില്‍ ശക്തമായ പ്രക്ഷോഭത്തിനു യു.ഡി.എഫ് നേതൃത്വം നല്‍കും. ജൂലൈ 14നു കോഴിക്കോട്ട് കെ.എം.സി.സി ലീഡേഴ്‌സ് മീറ്റ് നടത്തും. വോട്ടര്‍ പട്ടിക പുതുക്കുന്നതിനു സജീവമായി ഇടപെടാന്‍ യോഗം കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
പ്രസിഡന്റ് ഉമര്‍ പാണ്ടികശാല അധ്യക്ഷനായി. പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, കെ. മൊയ്തീന്‍കോയ, കെ.എ ഖാദര്‍ മാസ്റ്റര്‍, എസ്.പി കുഞ്ഞമ്മദ്, പി. അമ്മദ് മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, എം.എ മജീദ്, വി.കെ ഹുസൈന്‍ കുട്ടി, റഷീദ് വെങ്ങളം, ഒ.പി നസീര്‍, സമദ് പൂക്കാട് സംസാരിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.സി അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."