ഗര്‍ഭിണിയായ ആനയുടെ മരണം: രണ്ട് പേര്‍ പൊലിസ് കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും
പാലക്കാട്: അമ്പലപ്പാറ വനമേഖലയില്‍ സ്‌ഫോടകവസ്തു പൊട്ടി പരുക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. സ്‌ഫോടകവസ്തു വെച്ചവരെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.
കാട്ടാനയുടെ മരണകാരണം ജീവനെടുത്തത് കൃഷിയിടത്തിലെ പന്നിപ്പടക്കമാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ തുരത്താന്‍ ഈ മേഖലയില്‍ ചിലര്‍ വ്യാപകമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. എന്നാല്‍ കൈതച്ചക്കയില്‍ സ്‌ഫോടകവസ്തുപ നിറച്ചുനല്‍കി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നേരിയ സ്‌ഫോടനത്തിലാണ് വായില്‍ മുറിവുണ്ടായ തെന്നും രണ്ടാഴ്ച്ച പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."