സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
തിരുവനന്തപുരം: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നല്കുന്ന വൈദ്യുതിയുടെ നിരക്ക് വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ യോഗത്തിലാണ് തീരുമാനമുണ്ടായത്. 10 പൈസ മുതല്‍ 30പൈസ വരെ കൂടും.നാളെ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.
ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരെ നിരക്ക് വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ബി.പി.എല്‍ നിരക്കില്‍ വൈദ്യുതി ലഭ്യമാകും.
സംസ്ഥാനത്തെ പദ്ധതികളില്‍ ഉല്പാദനം കുറഞ്ഞതോടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് പ്രതിമാസം 70 കോടി രൂപ കെ.എസ്.ഇ.ബിക്ക് അധികബാധ്യത വരുന്നുണ്ട്. 76 ദശലക്ഷം യൂനിറ്റാണ് നിലവിലെ പ്രതിദിന വൈദ്യുതി ഉപയോഗം. 16 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നത്. 60 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയാണ്. ഈ അധിക ബാധ്യത ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."