HOME
DETAILS
MAL
ഇഖാമയിലൂടെ ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാനുള്ള പദ്ധതി നടപ്പാക്കുന്നു
backup
March 25 2019 | 20:03 PM
ജിദ്ദ: സഊദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വന്തം ഉത്തരവാദിത്വത്തില്‍ ആളുകളെ ഉംറ വിസയില്‍ സഊദിയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസ്സാന്‍ അറിയിച്ചു.
'ഉംറ ഓഫ് ദ ഹോസ്റ്റ്' എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുക. തീര്‍ഥാടകരെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആതിഥേയരായി റിക്രൂട്ട് ചെയ്യാന്‍ ഇതുവഴി സഊദി സ്വദേശികള്‍ക്കും വിദേശികള്‍ക്കും സാധിക്കും. മൂന്ന് മുതല്‍ അഞ്ച് വരെ വ്യക്തികളെയാണ് അതിഥികളായി കൊണ്ടുവരാന്‍ സാധിക്കുക. വര്‍ഷത്തില്‍ മൂന്ന് തവണ ഇങ്ങനെ ആളുകളെ കൊണ്ടുവരാന്‍ അനുവാദമുണ്ടാവും.സ്വദേശികള്‍ക്ക് അവരുടെ സിവില്‍ ഐഡി നമ്പര്‍ ഉപയോഗിച്ചും വിദേശികള്‍ക്ക് ഇഖാമ നമ്പര്‍ ഉപയോഗിച്ചും ഉംറ വിസകള്‍ ഇഷ്യു ചെയ്യാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."