മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി സമഗ്ര വളര്‍ച്ച: ലഘൂകരണ പദ്ധതി ഉദ്ഘാടനം ഇന്ന്
പുല്‍പ്പള്ളി: ഹരിതകേരളം മിഷന്റെ ഭാഗമായി മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെയും വയനാട് ജില്ലാ പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത്, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകള്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടി സംസ്ഥാന കൃഷി, വനം, ക്ഷീരവികസനം, ജലസേചനം എന്നീ വകുപ്പുകളുടെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും ഏകോപിപ്പിച്ച് മുള്ളന്‍കൊല്ലി- പുല്‍പ്പള്ളി സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സീതാ ലവകുശ ഓഡിറ്റോറിയത്തില്‍ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷയാവും. ഇതോടനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വൃക്ഷവല്‍ക്കരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും കാവ് സ്ഥാപിക്കല്‍ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാറും സാമ്പത്തിക സഹായ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യന് എന്നിവരും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."