HOME
DETAILS

പൊതുമാപ്പ്; പതിനായിരങ്ങള്‍ പ്രയോജനപ്പെടുത്തിയെന്ന് ജവാസാത്ത് മേധാവി

  
backup
April 17 2017 | 09:04 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 

ജിദ്ദ: പൊതുമാപ്പിന്റെ ആനുകൂല്യം പതിനായിരങ്ങള്‍ പ്രയോജനപ്പെടുത്തിയെന്ന് ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുറഹ്മാന്‍ അസ്സഹൈബാനി വ്യക്തമാക്കി. തൊഴിലുടമയില്‍ നിന്ന് അവകാശങ്ങള്‍ ലഭിക്കാനുള്ളവര്‍ തൊഴില്‍ മന്ത്രാലയം, ലേബര്‍ ഓഫിസ്, കോടതി തുടങ്ങിയ അധികൃതരെ സമീപിച്ച് പ്രശ്‌നപരിഹാരത്തിന് ശേഷമാണ് നാടുകടത്തല്‍ കേന്ദ്രത്തെ സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് മേഖലയില്‍ പത്ത് കേന്ദ്രങ്ങളിലായി അനധികൃത താമസക്കാരുടെ രേഖകള്‍ ശരിപ്പെടുത്തല്‍ നടപടി തുടരുകയാണ്. ഇഖാമ കാലാവധി തീര്‍ന്നവര്‍, ഇതുവരെ ഇഖാമ എടുക്കാത്തവര്‍, ഹുറൂബ് രേഖപ്പെടുത്തപ്പെട്ടവര്‍, പെര്‍മിറ്റില്ലാതെ ഹജ്ജിന് പോയി പിടിക്കപ്പെട്ടവര്‍, നുഴഞ്ഞുകയറ്റക്കാര്‍, സുരക്ഷഅതിര്‍ത്തി നിയമം ലംഘിച്ചവര്‍ എന്നിവര്‍ മലാസിലെ കേന്ദ്രത്തെയാണ് സമീപിക്കേണ്ടത്.

ഇഖാമ കാലാവധി തീര്‍ന്നവരും ഹുറൂബ് രേഖപ്പെടുത്താത്തവരുമാണെങ്കില്‍ അവരുടെ ഇഖാമ പുതുക്കാനുള്ള ഫീസ് തൊഴിലുടമയില്‍ നിന്ന് ഈടാക്കിയാണ് നാടുകടത്തുകയെന്നും പാസ്‌പോര്‍ട്ട് വിഭാഗം മേധാവി പറഞ്ഞു.അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ആഭ്യന്തര മന്ത്രാലയമോ ജവാസാത്തോ തീര്‍പ്പ് കല്‍പിക്കില്ല.

നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന മാതാവിന് പിറന്ന കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഡി.എന്‍.എ പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ യാത്രക്ക് അനുമതി നല്‍കുകയുള്ളൂ. വിദേശ രാജ്യങ്ങളിലെ എംബസികളില്‍ നിന്ന് അവരുടെ പൗരന്മാരെ കയറ്റി അയക്കാനുള്ള നടപടികളില്‍ നല്ല സഹകരണമാണ് സൗദി അധികൃതര്‍ക്ക് ലഭിക്കുന്നത്. യാത്രക്ക് ആവശ്യമായ രേഖകള്‍ കയ്യിലുള്ളവരാണ് നാടുകടത്തല്‍ കേന്ദ്രത്തിലെത്തേണ്ടതെന്നും ജവാസാത്ത് മേധാവി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago