ജനവാസ കേന്ദ്രത്തിലിറങ്ങിയ കൊമ്പന്മാരെ തുരത്തി
വാകേരി: ജനവാസ കേന്ദ്രത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് തമ്പടിച്ച കാട്ടാനകളെ വനംവകുപ്പ് തുരത്തി.ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് വാകേരി സി.സി മഞ്ഞലംകൈതയില് ഗോത്രജനവിഭാഗങ്ങള്‍ക്ക് വീട്വെച്ചുനല്കുന്നതിന്നായി പതിച്ചുനല്‍കിയ സ്ഥലത്ത് കാട്ടുകൊമ്പന്മാരെ കണ്ടത്.
രാവിലെ ഈഭാഗത്ത് കാലികളെ മേക്കാന്‍പോയ ആളാണ് ആനകളെ കണ്ടത്. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്ത് ജനങ്ങളും വനംവകുപ്പും എത്തി. സൗത്ത് വയനാട് വനമേഖലയില്‍പെട്ട ഇരുളം ഫോറസ്റ്റ് സ്റ്റേഷന് വനത്തില്‍നിന്നുമാണ് ഈ ഭാഗത്ത് ആനയെത്തിയത്.
പ്രദേശത്ത് ആനശല്യമുണ്ടങ്കിലും ഈ ഭാഗത്ത് ആനയെത്തുന്നത് ആദ്യമായിട്ടാണത്രേ. വിവരമറിഞ്ഞ് സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് രമ്യ, ഡപ്യൂട്ടി റെയിഞ്ചര്‍ ഓഫ് ഫോറസ്റ്റര്‍ പി ശശികുമാര്‍, ആര്.ആര്.ടി.എസ്.എഫ്.ഒ ഇന്ദ്രജിത്, മീനങ്ങാടി പൊലിസ് എസ്.ഐ ഷൈജു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘവും നാട്ടുകാരും ചേര്‍ന്നാണ് ആനയെ തുരത്തിയത്. ആദ്യം അനൗണ്‍സ്മെന്റ് ചെയ്ത് ജനങ്ങള്‍ക്ക് സന്ദേശം കൈമാറി.
പിന്നീട് സി.സി. വാകേരി, വാകേരി-കക്കടംകുന്ന് റോഡുകള്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് പടക്കംപൊട്ടിച്ചും ബഹളംവെച്ചും പാലാകുറ്റി- വാകേരി- രണ്ടാംനമ്പര്‍ ഗേറ്റ്- വാലി എസ്റ്റേറ്റ് വഴി ഉച്ചക്ക് ഒരു മണിയോടെ വനത്തിലേക്ക് കയറ്റിവിട്ടു. വനത്തില്‍ നിന്നും മൂന്നുകിലോമീറ്റര്‍ ദൂരത്തിലാണ് ആനയിറങ്ങിയ ഭൂതാനം മഞ്ഞിലംകൈത എന്ന സ്ഥലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."