HOME
DETAILS
MAL
പാലക്കാട് ആന ചരിഞ്ഞ സംഭവം: സ്ഫോടക വസ്തു വെച്ചത് തേങ്ങയിലെന്ന് പിടിയിലായ ആളുടെ വെളിപ്പെടുത്തല്‍
backup
June 05 2020 | 11:06 AM
പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചത് തേങ്ങയില്‍ നിറച്ച സ്ഫോടകവസ്തുവെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശി വില്‍സന്റേതാണ് വെളിപ്പെടുത്തല്‍.
കാട്ടുപന്നിയെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ടാപ്പിങ് തൊഴിലാളിയായ ഇയാള്‍ കേസിലെ മൂന്നാംപ്രതിയാണ്. തേങ്ങ നെടുകെ കീറി സ്ഫോടക വസ്തു നിറച്ചാണ് പന്നിയെ പിടികൂടുന്നതിനുള്ള പടക്കം നിര്‍മിച്ചത്.
അതേസമയം, മുഖ്യപ്രതികള്‍ രണ്ടു പേരും ഒളിവിലാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."