HOME
DETAILS
MAL
നാരദ സിറ്റിങ് ഓപ്പറേഷന്: 13 പേര്‍ക്കെതിരെ സി.ബി.ഐ കേസ്
backup
April 17 2017 | 13:04 PM
ന്യൂഡല്‍ഹി: നാരദ സിറ്റിങ് ഓപ്പറേഷന് കേസില്‍ 13 പേര്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. മദന്‍ മിത്ര, മുകുള്‍ റോയ്, സൗഗത റോയ്, സുല്‍ത്താന്‍ അഹമ്മദ്, ഇഖ്ബാല്‍ അഹമ്മദ്, കകോലി ഘോഷ്, പ്രസുന്‍ ബാനര്‍ജീ, ഷബേന്ധു അധികാരി, സോവന്‍ ചാറ്റര്‍ജി, സുബ്രതാ മുഖര്‍ജി, സയ്യിദ് ഹുസൈന് മീര്‍സ, ഫിര്‍ഹാദ് ഹാകിം, അപൂര്‍വ്വ പോഡര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
സ്റ്റിങ് ഓപ്പറേഷനു വേണ്ടി ഉപയോഗിച്ച കാമറയും ലാപ്ടോപും നാരദയില്‍ നിന്ന് സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്.
തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തുവിട്ട വീഡിയോ കെട്ടിച്ചമച്ചതാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."