വടാട്ടുപാറ പോസ്റ്റോഫീസില്‍ കവര്‍ച്ചാസംഘത്തിന്റെ വിളയാട്ടം
കോതമംഗലം:വടാട്ടുപാറ പോസ് റ്റോഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചസംഘം ഓഫിസിനുള്ളില്‍ അഴിഞ്ഞാടി. പോസ്റ്റല്‍ കവറുകളും പാഴ്സല്‍ വസ്തുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച നിലയില്‍ കാണപ്പെട്ടു.
ഇന്നലെ ജീവനക്കാര്‍ ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് പോസ്റ്റ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കയറിയതായി ശ്രദ്ധയില്‍ പെട്ടത്. തകര്‍ത്ത പൂട്ടിന്റെ ഓടാമ്പല്‍ ഒട്ടിച്ച് ചേര്‍ത്ത് അടച്ച നിലയിലായിരുന്നു.
ഓഫീസിനകത്തുണ്ടായിരുന്ന പാഴ്സല്‍ വസ്തുക്കളെല്ലാം വാരിവലിച്ചിട്ട ശേഷം കെട്ടഴിച്ചു പൊട്ടിച്ച നിലയിലായിരുന്നു.പോസ്റ്റ് മാസ്റ്ററുടെ കസേരയില്‍ നിന്നും അക്രമികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്.ഏറെ പഴക്കം ചെന്ന കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ഗുണനിലവാരമില്ലാത്ത താഴും ഉറപ്പില്ലാത്ത വാതിലുമാണ് അക്രമകാരികള്‍ക്ക് സഹായകമായത്. സുരക്ഷിതത്വമുള്ള കെട്ടിടത്തിലേക്ക് പോസ്റ്റ് ഓഫീസ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഇതേ ദിവസം തന്നെ വടാട്ടുപാറ പൊയ്ക മഹാദേവ ക്ഷേത്രത്തിന്റെ ഭണ്ഡാരവും തകര്‍ത്ത നിലയില്‍ കാണപ്പെട്ടിട്ടുണ്ട്. കുട്ടമ്പുഴ എസ്.ഐ. ബ്രിജുകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം കേസ് എടുത്ത് അന്വോഷിച്ച് വരികയാണ്.ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."