പട്ടുവം കുടിവെള്ള പദ്ധതി രണ്ടാംഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി
പഴയങ്ങാടി: പട്ടുവം കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജല അതോറി ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോഓപറേറ്റിവ് ഏജന്‍സി (ജിക)യുടെ സഹായത്തോടെ നടപ്പാക്കുന്ന പട്ടുവം കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും മാടായി കുടിവെള്ള പദ്ധതി സമര്‍പ്പണവും മാടായിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ വിതരണശൃംഖല വ്യാപിപ്പിക്കുന്ന 52.5 കോടി രൂപയുടെ പ്രവൃത്തിയാണ് രണ്ടാംഘട്ടത്തിലുള്‍പ്പെടുത്തി നടപ്പാക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ കുറുമാത്തൂര്‍, പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകള്‍ക്കും തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകള്‍ക്കും അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലുമാണ് രണ്ടാംഘട്ടത്തില്‍ 490 കിലോമീറ്റര്‍ നീളത്തില്‍ ജലവിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്നത്. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി (എന്‍.ആര്‍.ഡി.ഡബ്ല്യു.പി)യില്‍ ഉള്‍പ്പെടുത്തി മാടായി പഞ്ചായത്തിലെ 36,000ഓളം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതാണ് മാടായി കുടിവെള്ള പദ്ധതി. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. എം.പിമാരായ പി. കരുണാകരന്‍, പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പി.പി ദിവ്യ, പി. ജയരാജന്‍, ടി.വി ബാലന്‍, ഡോ. എ. കൗശിഗന്‍, ടി. രവീന്ദ്രന്‍, ബാബു തോമസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."